സ്വർണ്ണവില സർവ്വകാലറെക്കോഡിൽ

സ്വർണ്ണവില സർവ്വകാലറെക്കോഡിൽ

സ്വര്‍ണ്ണവില സര്‍വ്വകാലറെക്കോര്‍ഡിലെത്തി. ഇന്ന് 40 രൂപയാണ് ഗ്രാമിന് വര്‍ദ്ധിച്ചത്. 5,885 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില. പവന് 320 രൂപ വര്‍ദ്ധിച്ച്‌ 47,080 രൂപയായി. ഇന്നലെ പവന് 600 രൂപ വര്‍ദ്ധിച്ച്‌ റെക്കോര്‍ഡ് നിരക്കില്‍ എത്തിയിരുന്നു. ഇന്നലെ 46,760 രൂപയായിരുന്നു ഒരു പവന്റെ വില. ഓഹരി വിപണിയുടെ തിരിച്ചുവരവും ഫെഡ് നിരക്കുകള്‍ കുറഞ്ഞേക്കുമെന്ന വിലയിരുത്തലുകളുമാണ് സ്വര്‍ണ്ണ വില ഉയരാൻ കാരണമായതെന്നാണ് നിഗമനം. സ്വര്‍ണ്ണത്തിന് പുറമേ വെള്ളി വിലയും കുതിക്കുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 84 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിക്ക് 103 രൂപയാണ് വില.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.