സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ

സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ

സംസ്ഥാനത്ത് ഇന്ന് സ്വർണവില റെക്കോർഡിട്ടു. കഴിഞ്ഞ പത്ത് ദിവസമായി ഉയർന്ന വില ഇന്ന് സർവ്വകാല റെക്കോർഡിലേക്കെത്തി. സ്വര്‍ണ്ണവില ഗ്രാമിന് 5890 രൂപയായി. ഇതോടെ ഒരു പവൻ സ്വര്‍ണ്ണത്തിന്റെ വില 47,120 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് വില 4875 രൂപയാണ്. ഇതോടെ 14-ാം തവണയാണ് ഈ വര്‍ഷം സ്വര്‍ണ്ണവില റെക്കോര്‍ഡിലെത്തുന്നത്. ജനുവരി 24നാണ് ഈ വര്‍ഷം ആദ്യമായി സ്വര്‍ണ്ണവില റെക്കോര്‍ഡിട്ടത്. റെക്കോര്‍ഡിട്ട വിലകള്‍ പരിശോധിക്കുമ്ബോള്‍ 825 രൂപ ഗ്രാമിനും, 6600 രൂപ പവനും വ്യത്യാസം വന്നിട്ടുണ്ട്. 2023 ജനുവരി ഒന്നാം തീയതി 5060 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണ്ണത്തിന് വില. 2023 ഡിസംബര്‍ 28ന് സ്വര്‍ണ്ണവില 5890 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 830 രൂപയുടെ വര്‍ധനവും, പവന് 6640 രൂപയുടെ വര്‍ധനവുമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സ്വര്‍ണ്ണത്തിന് കാല്‍ ലക്ഷം രൂപയുടെ വിലവര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.