ദേശീയപാതനിർമ്മാണം; റോഡ് ഇടിഞ്ഞു ലോറി അപകടത്തിൽപ്പെട്ടു
കോഴിക്കോട് മലാപ്പറമ്പിൽ ദേശീയപാത നിര്‍മ്മാണപ്രവര്‍ത്തനങ്ങൾ നടക്കുന്ന റോഡ് ഇടിഞ്ഞ് വീണ് അപകടം. മീറ്ററുകളോളം ദൂരത്തില്‍ റോഡ് ഇടിഞ്ഞ് വീണതോടെ യാത്രയ്ക്കിടെ ലോറി മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നേമുക്കാലോടെയാണ് അപകടം. റോഡിന്റെ അടിയിലായുള്ള മണ്ണ് പൂര്‍ണ്ണമായും ഇടിഞ്ഞു താഴുകയായിരുന്നു. ഇതോടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ ആലപ്പുഴ സ്വദേശി രാധാകൃഷ്ണന് പരിക്കേറ്റു.
സംഭവത്തിനു പിന്നാലെ റോഡില്‍ ബാരിക്കേഡ് വെച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അപകടാവസ്ഥ തുടരുകയാണ്.
Photo Courtesy : Google/ images are subject to copyright