വ്യാജരേഖ കേസ് കേസിൽ എസ് എഫ്‌ഐ മുൻ നേതാവ് കെ വിദ്യയ്‌ക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു

വ്യാജരേഖ കേസ് കേസിൽ എസ് എഫ്‌ഐ മുൻ നേതാവ് കെ വിദ്യയ്‌ക്കെതിരെയുള്ള  കുറ്റപത്രം സമർപ്പിച്ചു

കാസർഗോഡ് കരിന്തളം ഗവണ്‍മെന്റ് കോളേജിലെ വ്യാജരേഖ കേസില്‍ നീലേശ്വരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എസ് എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ മാത്രമാണ് കേസിലെ പ്രതി . അധ്യാപക നിയമനത്തിനായി വ്യാജ സര്‍ട്ടിഫിക്കേറ്റ് നിര്‍മ്മിച്ച്‌ സമര്‍പ്പിച്ചുവെന്നാണ് കുറ്റപത്രം. മഹാരാജാസ് കോളേജിന്റെ് പേരിലുളള വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കേറ്റ് നിര്‍മ്മിച്ചു സമര്‍പ്പിച്ചുവെന്നാണ് കുറ്റപത്രം. വ്യാജരേഖ നിര്‍മ്മിക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ വിദ്യക്കെതിരെ ചുമത്തിയിട്ടുണ്ട്. മഹാരാജാസ് കോളേജിന്റെ പേരിലുളള വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഒരു വര്‍ഷം കരിന്തളം ഗവ. കോളേജില്‍ വിദ്യ ജോലി ചെയ്തിരുന്നു. ഈ കേസിലാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നീലേശ്വരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വിദ്യ മാത്രമാണ് പ്രതിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വ്യാജരേഖ നിര്‍മ്മിക്കാന്‍ മറ്റൊരുടെയും സഹായം ലഭിച്ചില്ലെന്നും കുറ്റപത്രത്തിലുണ്ട്. കരിന്തളം ഗവ. ആര്‍ട്‌സ് ആൻറ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് നല്‍കിയ കേസിലാണ് നീലേശ്വരം പോലീസ് കേസെടുത്തത്. അട്ടപ്പാടി കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ നേരത്തെ അഗളി പോലീസ് അറസ്റ്റ് ചെയ്ത വിദ്യക്ക് ജാമ്യം ലഭിച്ചിരുന്നു.

Photo Courtesy: Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.