കേരളസംസ്ഥാന ബജറ്റ് 2024; സുപ്രധാനപ്രഖ്യാപനങ്ങൾ

കേരളസംസ്ഥാന ബജറ്റ് 2024; സുപ്രധാനപ്രഖ്യാപനങ്ങൾ

 

രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ്ണ ബജറ്റാണിത്. ‘ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകാലിൽ എന്നുള്ള വള്ളത്തോൾ കവിത ചൊല്ലിയാണ് ധനമന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.

* ഐബിഎമ്മുമായി ചേര്‍ന്ന് കേരളത്തില്‍ എഐ കോണ്‍ക്ലേവ് 2024ജൂലൈയിൽ സംഘടിപ്പിക്കും.

* കൊച്ചി -ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി -പാലക്കാട് റീച്ച് നിർമ്മാണത്തിന് 200 കോടി വകയിരുത്തിയിട്ടുണ്ട്.

* റബ്ബറിന്‍റെ താങ്ങുവിലയില്‍ പത്തു രൂപ കൂട്ടിയിട്ടുണ്ട്. താങ്ങുവില വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സഹായമ അഭ്യര്‍ത്ഥിച്ചെങ്കിലും പിന്തുണയുണ്ടായില്ല. എങ്കിലും സാമ്പത്തിക പ്രതിസന്ധിക്കിടയിലും താങ്ങുവില 170 രൂപയിൽ നിന്നും 180 രൂപാഴായി ഉയർത്തിയിട്ടുണ്ട്..

* മേയ്ക്ക് ഇന്‍ കേരളക്ക് 1829 രൂപ വകയിരുത്തിയിട്ടുണ്ട്.
കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിന് 30 കോടി . കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണത്തിന് രണ്ടു കോടി വകയിരുത്തിയിട്ടുണ്ട്.

*കൈത്തറി മേഖലയ്ക്ക് 51.8 കോടി വകയിരുത്തിയിട്ടുണ്ട്.

* ഗ്രാമീണ റോഡുകൾ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് 1000 കോടിയും സംസ്ഥാന പാത വികസനത്തിന് 75 കോടിയും വകയിരുത്തിയിട്ടുണ്ട്.

*ഗതാഗത മേഖലയില്‍ നടപ്പാക്കിയത് സമഗ്രമായ പരിഷ്കാരം. കെഎസ്ആര്‍ടിസിക്കുള്ള ധനസഹായം ഈ സര്‍ക്കാര്‍ കൂട്ടിയിട്ടുണ്ട് .

* കൊല്ലം അഷ്ടമുടി, ആലപ്പുഴ വേമ്പനാട് ടൂറിസം പദ്ധതികളില്‍ സോളാർ ബോട്ട് വാങ്ങാൻ അഞ്ചു കോടി.

* ശബരിമല ഗ്രീൻഫീൽഡ് -1.85 കോടി. വിനോദസഞ്ചാര മേഖലയ്ക്ക് 351.42 കോടി. പൈതൃക സംരക്ഷണ പദ്ധതിക്ക് 24 കോടിയും കെടിഡിസിക്ക് 12 കോടിയും വകയിരുത്തിയിട്ടുണ്ട്.

* തെന്മല ഇക്കോ ടൂറിസം പദ്ധതിക്ക് രണ്ടുകോടി. വള്ളകള്ളി അന്താരാഷ്ട്ര മത്സരമായി മാറ്റുന്നതിനുള്ള ചാമ്പ്യന്‍സ് േബാട്ട് ലീഗിന് 9.96 കോടി.

* പൊതുവിദ്യാഭ്യാസത്തിന് ആകെ 1032.62 കോടി വകയിരുത്തി. സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് പത്തു കോടി

* സ്കൂളുകളിലെ അക്കാദമിക് നിലവാരം ഉയര്‍ത്തും. ഓരോ ജില്ലയിലെയും ഒരു സ്കൂള്‍ മോഡല്‍ സ്കൂളായി ഉയര്‍ത്തും. 6 മാസത്തിൽ ഒരിക്കൽ അധ്യാപകർക്ക് പരിശീലനം.

* കലാ സാംസ്കാരിക മേഖലക്ക് 170.49 വകയിരുത്തി.കൊച്ചിയിൽ മ്യൂസിയം കൾച്ചറൽ സെൻട്രൽ സ്ഥാപിക്കാൻ അഞ്ചു കോടി. മ്യൂസിയം നവീകരണത്തിന് 9 കോടി. തിരുവനന്തപുരം, തൃശൂര്‍ മൃഗശാലകളുടെ നവീകരണത്തിന് 7.5 കോടി.

*മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് 6.67 കോടി. സർക്കാർ ആശുപത്രികളിൽ പുറത്ത് നിന്നും ഫണ്ട് ശേഖരണത്തിനുള്ള പദ്ധതി. ജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കാൻ വഴികൾ ആലോചിക്കും.

* കൊച്ചിൻ ക്യാൻസർ സെന്‍ററിന് 14.5 കോടി. മലബാർ കാൻസർ സെന്‍ററിന് 28 കോടി. ഹോമിയോ മേഖലക്ക് 6.8 കോടി.

* സ്മാര്‍ട്ട് മിഷന്‍ പദ്ധതിക്ക് 100 കോടി. പത്രപ്രവര്‍ത്തകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് തുക 50 ലക്ഷത്തില്‍നിന്ന് 75 ലക്ഷമായി വര്‍ധിപ്പിച്ചു.

* ക്ഷേമ പെന്‍ഷൻ തുക വര്‍ധിപ്പിച്ചില്ല മികച്ച രീതിയില്‍ പെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും നല്‍കാൻ വൈകുന്നത് കേന്ദ്ര സമീപനം മൂലം. ക്ഷേമ പെന്‍ഷന്‍ സമയബന്ധിതമായി നല്‍കാന്‍ കൃത്യമായി തുക നൽകാതെ കേന്ദ്ര സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുകയാണ്. അടുത്ത വര്‍ഷം സമയബന്ധിതമായി ക്ഷേമ പെന്‍ഷനും സാമൂഹ്യ സുരക്ഷാ പെന്‍ഷനും നല്‍കാനുള്ള നടപടിയുണ്ടാകും. നടപടിയുണ്ടാകുമെന്നും ധനമന്ത്രി. ക്ഷേമ പെൻഷനില്‍ മാറ്റമില്ല.

* ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷന്‍ നിരക്ക് കുറയ്ക്കും.

* കോടതി ഫീസ് വര്‍ധനവിലൂടെ 50 കോടി വരുമാനം പ്രതീക്ഷിക്കുന്നു.മോട്ടോർ വാഹന നിരക്കുകള്‍ പരിഷ്കരിക്കും.

* നദികളിലെ മണൽ വാരൽ പുനരാരംഭിക്കും. ഇതിനായി 200 കോടി വകയിരുത്തി.

* മദ്യ വില കൂടും. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി. ഗൽവനേജ് ഫീസിനത്തിൽ 200 കോടി സമാഹരിക്കും.

* പാട്ടത്തിന് നൽകുന്ന ഭൂമിക്ക് ന്യായവിലക്ക് അനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി. കേരള മുദ്രപത്ര നിയമത്തിൽ ഭേദഗതി വരുത്തും. പ്രതിവർഷം 40 കോടി അധിക വരുമാനം.

 

Photo Courtesy: Google/ images are subject to copyright        

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.