പൂക്കോട് വിഷയത്തിൽ എസ് എഫ് ഐ ക്ക് തെറ്റ് പറ്റി; സുനിൽ പി ഇളയിടം
പൂക്കോട് വെറ്റിനറി കോളേജ് വിഷയത്തിൽ എസ് എഫ് ഐ ക്ക് തെറ്റ് പറ്റിയെന്ന് വ്യക്തമാക്കി എഴുത്തു കാരനും ഇടതുപക്ഷാനുഭാവിയും ആയ സുനിൽ പി ഇളയിടം. അതെ സമയം സാംസ്കാരിക നായകന്മാർ ആരെങ്കിലും പ്രതികരിച്ചാൽ 10,001 രൂപ ഇനാം നൽകാമെന്ന ബി ജെ പി യുടെ വാഗ്ദാനം സ്വീകരിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. പൂക്കോട് വിഷയത്തില്‍ ഏതെങ്കിലും സാംസ്കാരിക നായകന്മാർ പ്രതികരിച്ചാല്‍ 10001 രൂപ ഇനാം നല്‍കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ബിജെപി സംസ്ഥാന ട്രഷറര്‍ ഇ കൃഷ്ണദാസ് ആണ് ഇനാം പ്രഖ്യാപിച്ചത്. എന്നാൽ ഇനാം സ്വീകരിക്കില്ലെന്ന് സുനില്‍ പി ഇളയിടം പ്രതികരിച്ചു. പൂക്കോട് വിഷയം വിവാദമായിട്ട് ദിവസങ്ങൾക്ക് ശേഷമാണ് പേരിന് ഒരു പ്രതികരണവുമായി ഏതെങ്കിലും ഇടതുപക്ഷ സാംസ്കാരിക നായകർ പ്രത്യക്ഷപ്പെടുന്നത്.
Photo Courtesy: Google/ images are subject to copyright