മുഖ്യമന്ത്രി പിണറായി വിജയനെതിരെ ട്രോളുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ട്രോളുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ട്രോളുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രസംഗത്തിന് നന്ദി പറഞ്ഞ അവതാരകനോട് ഇമ്മാതിരി കമന്റ് ഒന്നും വേണ്ട എന്ന് ഞാൻ പറയുന്നില്ല എന്ന് പിണറായി വിജയനെ ട്രോളുന്ന വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാണ്.

കണ്ണേറ്റുമുക്ക് ശ്രീ ഭൂതനാഥ സ്വാമിക്ഷേത്രത്തിൽ ശിവരാത്രി മഹോല്‍സവത്തോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ചാണ് കേന്ദ്രമന്ത്രി വി മുരളീധരൻ മുഖ്യമന്ത്രിയെ ട്രോളിയ സംഭാഷണം ഉണ്ടായത്. വി മുരളീധരന്റെ പ്രസംഗത്തിനുശേഷം നന്ദി പറഞ്ഞ അവതാരകനോടാണ് അദ്ദേഹം ഇമ്മാതിരി കമന്റ് ഒന്നും വേണ്ട എന്ന് ഞാൻ പറയുന്നില്ലയെന്ന് പറഞ്ഞത്. നിറഞ്ഞ കൈയടികളോടെ ആണ് സദസ്സ് വി മുരളീധരന്റെ ഈ പരാമർശത്തെ സ്വീകരിച്ചത്. ബുധനാഴ്ച തിരുവനന്തപുരത്ത് നവകേരള സദസിന്റെ തുടർച്ചയായി നടന്ന മുഖാമുഖം ചടങ്ങിൽ ആണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗത്തിന് നന്ദി പറഞ്ഞ അവതാരകയോട് കയർത്തിരുന്നത്. വളരെ നല്ലൊരു ഉദ്ഘാടന പ്രസംഗം കാഴ്ചവച്ചതിന് നന്ദി എന്ന് പറഞ്ഞ അവതാരകയോട് അമ്മാതിരി കമന്റ് ഒന്നും വേണ്ട നിങ്ങൾ ആളെ വിളിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി മൈക്കിലൂടെ ക്ഷുഭിതനാവുകയായിരുന്നു.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.