സിഎഎക്കെതിരായ പ്രതിഷേധം; ഡൽഹി സർവ്വകലാശാലയിൽ മലയാളി വിദ്യാർഥികൾ കസ്റ്റഡിയിൽ

സിഎഎക്കെതിരായ പ്രതിഷേധം; ഡൽഹി സർവ്വകലാശാലയിൽ  മലയാളി വിദ്യാർഥികൾ  കസ്റ്റഡിയിൽ

പൗരത്വഭേദഗതി നിയമത്തിന്റെ വിജ്ഞാപനത്തിനെതിരായി പ്രതിഷേധത്തിനൊരുങ്ങിയ പ്രതിഷേധപരിപാടി തുടങ്ങുംമുമ്പേതന്നെ ഡല്‍ഹി സര്‍വ്വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. സര്‍വകലാശാല ക്യാമ്പസിനകത്തുകയറിയാണ് പോലീസ് നടപടി. ഇതിന് പിന്നാലെ ക്യാമ്പസിന് പുറത്തുനിന്ന് എം.എസ്.എഫ്. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. 50-ഓളം വിദ്യാര്‍ഥികളെയാണ് കസ്റ്റഡിയിലെടുത്തത്. ഫ്രറ്റേണിറ്റി, എസ്.ഐ.ഒ, എ.ഐ.എസ്.എ തുടങ്ങി വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.