22,217 കടപ്പത്രങ്ങൾ വിറ്റു ; എസ്ബിഐ പെൻഡ്രൈവിൽ വിവരങ്ങൾ കൈമാറി

22,217 കടപ്പത്രങ്ങൾ വിറ്റു ;  എസ്ബിഐ പെൻഡ്രൈവിൽ വിവരങ്ങൾ കൈമാറി

തെരഞ്ഞെടുപ്പ് കടപ്പത്രവുമായി ബന്ധപ്പെട്ട കേസിൽ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷനു കൈമാറിയെന്ന് എസ്ബിഐ. ഇക്കാര്യം അറിയിച്ചു സുപ്രീംകോടതിയിൽ എസ്ബിഐ സത്യവാങ്മൂലം നൽകി. ആകെ വിറ്റത് 22,217 കടപ്പത്രങ്ങളാണെന്നും ഇതിൽ 22,030 എണ്ണം രാഷ്ട്രീയ പാർട്ടികൾ ഉപയോഗിച്ചെന്നും എസ്ബിഐ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മിഷനു പെൻഡ്രൈവിലാണു വിവരങ്ങൾ കൈമാറിയതെന്നും ഇതിലെ രണ്ടു പിഡിഎഫ് ഫയലുകൾക്കു പാസ്‌‍‌വേഡ് നൽകിയിട്ടുണ്ടെന്നും എസ്ബിഐ പറയുന്നു. 2019 എപ്രിൽ മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള വിവരങ്ങളാണു പെൻഡ്രൈവിലുള്ളത്. വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനു ശേഷമായിരിക്കും പരിശോധന. തെരഞ്ഞെടുപ്പ് കടപ്പത്രത്തിലെ വിവരങ്ങള്‍ ചൊവ്വാഴ്ച വൈകിട്ടാണു തെരഞ്ഞെടുപ്പ് കമ്മിഷന് എസ്ബിഐ കൈമാറിയത്. കോടതിയലക്ഷ്യനടപടി സ്വീകരിക്കുമെന്ന സുപ്രീംകോടതി മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു നടപടി. തെരഞ്ഞെടുപ്പ് കമ്മിഷൻ ഈ വിവരങ്ങള്‍ 15നു വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഓരോ പാർട്ടിക്കും ആരുടെയെല്ലാം പണം ലഭിച്ചുവെന്ന വിവരം എസ്ബിഐ ക്രോഡീകരിച്ച് നൽകിയിട്ടില്ല. ഇതിനു ജൂൺ 30 വരെ സാവകാശം ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നത്.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.