നന്ദകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് അനിൽ ആന്റണി

നന്ദകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന്  അനിൽ ആന്റണി

നന്ദകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് പത്തനംത്തിട്ടയിലെ ബി ജെ പി സ്ഥാനാർത്ഥി അനിൽ ആന്റണി. തെളിവു കൊണ്ടുവരുമെന്ന് നാളുകളായി നന്ദകുമാർ പറയുന്നുണ്ട്. തിരഞ്ഞെടുപ്പിനു രണ്ടു ദിവസം ശേഷിക്കെയാണ് വിവാദവുമായി വരുന്നത്. വിഷുവിന് തെളിവ് പുറത്തുവിടുമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് അതൊന്നും കണ്ടില്ല. 2016 ൽ തന്നെ കള്ളക്കേസിൽ കുടുക്കാൻ നന്ദകുമാർ ശ്രമിച്ചിട്ടുണ്ടെന്നും അനിൽ ആന്റണി പറഞ്ഞു. അനിൽ പണം വാങ്ങിയെന്ന് തെളിയിക്കുന്ന ചിത്രങ്ങളും രേഖകളും മാധ്യമങ്ങൾക്ക് മുന്നിൽ നിരത്തിയായിരുന്നു നന്ദകുമാറിന്റെ വാർത്താസമ്മേളനം. എൻഡിഎ അധികാരത്തിൽ വന്നാലും ഇന്ത്യ അധികാരത്തിൽ വന്നാലും താൻ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കേരള ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കോൺസൽ നിയമനത്തിന് 25 ലക്ഷം രൂപ അനിൽ ആന്റണി കൈപ്പറ്റി. സ്റ്റാൻഡിങ് കോൺസിൽ ഇന്റർവ്യൂ കോൾ ലെറ്റർ പകർപ്പ് കയ്യിൽ ഉണ്ട്. നീയമനം നടക്കാതെ വന്നപ്പോൾ അഞ്ചുതവണയായി പണം തിരിച്ചുനൽകുകയും ചെയ്തു. ആൻഡ്രൂസ് ആന്റണിയുടെ അടുപ്പക്കാരനാണ് അനിൽ ആന്റണി. മോദിയും അനിൽ ആന്റണിയും ആൻഡ്രൂസ് ആന്റണിയും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളും നന്ദകുമാർ മാധ്യമങ്ങളെ കാണിച്ചു. പത്തുലക്ഷം രൂപ ശോഭ സുരേന്ദ്രനാണ് വാങ്ങിച്ചതെന്നും നന്ദകുമാർ പറഞ്ഞു. പത്തുലക്ഷം രൂപ നൽകിയതിന്റെ രസീത് നന്ദകുമാർ മാധ്യമങ്ങളെ കാണിച്ചു.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.