ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നയം ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നയം ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നയം ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്താനിൽ നിന്നെത്തി തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചതിന് ശേഷം അതിർത്തി കടന്ന് രക്ഷപ്പെടുന്നവരെ വധിക്കാൻ ഇന്ത്യ പാകിസ്താനിൽ പ്രവേശിക്കുമെന്നായിരുന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ പരാമർശം. അവർ പാകിസ്താനിലേക്ക് ലക്ക് ഒളിച്ചോടിയാൽ അവരെ കൊല്ലാൻ ഞങ്ങൾ പാകിസ്താ
നിലേക്ക് കടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. “പ്രധാനമന്ത്രി പറഞ്ഞതെല്ലാം തികച്ചും ശരിയാണ്. ഇന്ത്യ അത്ര ശക്തമാണ്, പാകിസ്താനും അത് മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. അയൽരാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താനാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ ആരെങ്കിലും ഇന്ത്യയോട് തെറ്റായ രീതിയിൽ പെരുമാറുകയും വീണ്ടും വീണ്ടും കാണിക്കുകയും ഇന്ത്യയിൽ വന്ന് തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുകയും ചെയ്താൽ അവരെ ഞങ്ങൾ വെറുതെ വിടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.