മദ്യനയഅഴിമതിയിൽ ഏത് അന്വേഷണവും നേരിടാന്‍ തയാറെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സോമനാഥ് ഭാരതി

മദ്യനയഅഴിമതിയിൽ ഏത് അന്വേഷണവും നേരിടാന്‍ തയാറെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സോമനാഥ് ഭാരതി

മദ്യനയ അഴിമതിയിൽ ഏത് അന്വേഷണവും നേരിടാന്‍ തയാറെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സോമനാഥ് ഭാരതി. ഈ ഇഡി ആരെ വിളിച്ചാലും ഭയമില്ലെന്ന് ന്യൂഡല്‍ഹി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും എംഎല്‍എയുമായ സോമനാഥ് ഭാരതി. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത് തെരഞ്ഞെടുപ്പില്‍ ആപ്പിന് അനുകൂലമായി ജനവിധിയുണ്ടാവാന്‍ കാരണമാകും. ഇഡി വിളിപ്പിച്ചാല്‍ അതിഷിയും സൗരഭ് ഭരദ്വാജും ചോദ്യം ചെയ്യലിന് ഹാജരാകും. കേജ്‌രിവാളിന്‍റെ അറസ്റ്റിനപ്പുറം കേസിൽ കൂടുതൽ തിരിച്ചടികൾ പ്രതീക്ഷിക്കാത്ത പാർട്ടിക്ക് വെള്ളിടിയാണ് .തിഷിയും സൗരഭ് ഭരദ്വാജും പോലുള്ള നേതാക്കൾ ചോദ്യമുനയിലേക്ക് വരുന്നത്. ആം ആദ്മി പാർട്ടിയുടെ മാധ്യമവിഭാഗം ചുമതലയുണ്ടായിരുന്ന മലയാളി വിജയ് നായർ തന്നോട് അധികം സംസാരിച്ചിട്ടില്ലെന്നും അതിഷിയോടും സൗരഭിനോടുമാണെന്നുമുള്ള കേജ്‍രിവാളിന്‍റെ മൊഴിയാണ് ഇരുമന്ത്രിമാർക്കും കുരുക്കായത്. മുഴുവൻ പ്രതിപക്ഷ നേതാക്കളെയും ജയിലിലാക്കി, അക്കൗണ്ടുകൾ മരവിപ്പിച്ച് തെരഞ്ഞെടുപ്പ് നടത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമമെന്നും സോമനാഥ് ഭാരതി ആരോപിച്ചു.

Photo Courtesy: Google/ images are subject to copyright         

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.