2024 ലെ സമ്പൂർണ്ണ സൂര്യഗ്രഹണം ഏപ്രിൽ 8 ന്

2024 ലെ സമ്പൂർണ്ണ സൂര്യഗ്രഹണം ഏപ്രിൽ 8 ന്

വാനനിരീക്ഷകർക്ക് വലിയ സന്തോഷവാർത്തയുമായാണ് ശാസ്ത്രജ്ഞർ എത്തിയിരിക്കുന്നത്. 126 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന അപൂർവ്വതയ്ക്കാണ് ഈ മാസം ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ സൂര്യഗ്രഹങ്ങളിലൊന്നിന് ലോകം സാക്ഷ്യം വഹിക്കാൻ പോവുകയാണ്. സമ്പൂർണ്ണ സൂര്യഗ്രഹണമാണ് വരാൻ പോകുന്നത്. ചന്ദ്രൻ സൂര്യനും, ഭൂമിക്കും ഇടയിലൂടെ സഞ്ചരിക്കുകയും, ആ സമയം സൂര്യനെ പൂർണമായും മറയ്ക്കുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നത്. അതായത് സൂര്യനും ഭൂമിയ്ക്കും ഇടയിൽ ചന്ദ്രൻ നേർ രേഖയിൽ വരുന്ന അപൂർവ്വത. 50 വർഷത്തിനിടെയുള്ള ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം ആണ് സംഭവിക്കാൻ പോകുന്നത്. ഏപ്രിൽ 8 നാണ് 2024 ലെ സമ്പൂർണ്ണ സൂര്യഗ്രഹണം.

Photo Courtesy: Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.