അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചു

അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചു

ഡല്‍ഹി മദ്യനയഅഴിമതിക്കേസില്‍ ഇ.ഡി. ജയിലിലാക്കിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കി. ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചായിരുന്നു കെജ്രിവാളിന് ജാമ്യം നല്‍കിയത്. ജൂണ്‍ 1 വരെ കെജ്‌രിവാളിന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികളില്‍ പങ്കെടുക്കാം. ജൂണ്‍ 2 ന് ജയിലിലേക്ക് മടങ്ങേണ്ടിയും വരും. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കെജ്രിവാളിന് ജാമ്യം അനുവദിക്കണമെന്നാണ് അഭിഭാഷകന്‍ മനു അഭിഷേക് സ്വിംഗ്‌വി കോടതിയില്‍ വാദിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കുക എന്നത് ഒരു പൗരന്റെ മൗലീകാവകാശം അല്ലെന്ന വാദം ഉന്നയിച്ച്‌ ഇ.ഡി. ഇതിനെ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. ജൂണ്‍ 1 നാണ് ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുക. ബിജെപിയുടെ എതിരാളിയായ ഇന്ത്യാ സഖ്യത്തിനും ഇത് ഗുണമാണ്. ഇതോടെ അടുത്ത രണ്ടാഴ്ച ഡല്‍ഹിയില്‍ കെജ്‌രിവാളിന് പ്രചരണത്തിന് ഇറങ്ങാനാകും. ഇത് ആംആദ്മി പാര്‍ട്ടിക്ക് വലിയ ഊര്‍ജ്ജമായി മാറുകയും ചെയ്യും. ഇ.ഡി.ക്ക് വലിയ തിരിച്ചടിയാണ് വിധി. മുഖ്യമന്ത്രിയായിരിക്കെ അറസ്റ്റിലാകുകയും ജയിലിലേക്ക് അടയ്ക്കപ്പെടുകയും ചെയ്യുന്ന രാജ്യത്തെ തന്നെ ആദ്യയാളായിട്ടാണ് ജയിലിലേക്ക് പോയതോടെ കെജ്‌രിവാള്‍ മാറിയത്.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.