ബീഫ് സ്റ്റൂ
ചേരുവകള്‍
ബീഫ് – 1 കിലോ
സവാള – 5 എണ്ണം
ഉരുളക്കിഴങ്ങ് -1/2 കിലോ
പച്ചമുളക് – 6 എണ്ണം
വെളുത്തുള്ളി – 5 അല്ലി
ഇഞ്ചി – ഒരു വലിയ കഷണം
ഗരം മസാലപ്പൊടി -1 ടീ സ്പൂണ്‍
കുരുമുളക് പൊടി -1 ടീ സ്പൂണ്‍
നെയ്യ് -1 ടേബിള്‍ സ്പൂണ്‍
തേങ്ങ – 1
ഉപ്പ് -പാകത്തിന്
മല്ലിയില – ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി – അര ടീ സ്പൂണ്‍
കറിവേപ്പില – രണ്ട് തണ്ട്
തയ്യാറാക്കുന്ന വിധം
ഇറച്ചി നന്നായി കഴുകി അരിഞ്ഞ് ഉപ്പും മഞ്ഞളും ചേര്‍ത്തു വേവിക്കുക. തേങ്ങ ചിരകി ഒന്നാം പാല് മാറ്റി വെച്ച ശേഷം രണ്ടാം പാലില്‍ സവാള, ഉരുളക്കിഴങ്ങ്, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേര്‍ത്തു വേവിക്കുക. ഇതിലേക്ക് വെന്ത ഇറച്ചിയും കുരുമുളകു പൊടിയും ഗരം മസാല പൊടിയും മല്ലിയിലയും ചേര്‍ത്തു തിളപ്പിച്ച ശേഷം ആവശ്യത്തിന് ഉപ്പും ഒന്നാം പാലും ചേര്‍ത്തിളക്കി വാങ്ങി വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ നെയ്യൊഴിച്ചു ചൂടാകുമ്പോള്‍ ഒരു സവാളയുടെ പകുതി ചെറുതായി അരിഞ്ഞ് ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റി കറിവേപ്പില ചേര്‍ത്ത് സ്റ്റൂവില്‍ ചേര്‍ത്തിളക്കുക. അലങ്കരിച്ച് ചൂടോടെ വിളമ്പാം.
Photo courtesy : Google /images may be subject to copyright