മദ്യമുതലാളിമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: ഉമ്മന്‍ ചാണ്ടി
കോഴിക്കോട്: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരു വിഭാഗം മദ്യമുതലാളിമാര്‍ ഗൂഢാലോചന നടത്തുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോടതിയില്‍ പരാജയപ്പെട്ടതുകൊണ്ടാണ് ബാര്‍ ഉടമകള്‍ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യു.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നത് തടയാനാണ് ബാര്‍ ഉടമകള്‍ ശ്രമിക്കുന്നതെന്നും അതിന്റെ കൃത്യമായ തെളിവുകള്‍ സര്‍ക്കാരിന്റെ കയ്യിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ പിതൃതുല്യനാണന്ന് പറഞ്ഞ സരിത പിന്നീട് തള്ളിപ്പറഞ്ഞത് എന്തുകൊണ്ടാണെന്നു അറിയില്ലെന്നും പി.സി. ജോര്‍ജിനെപ്പോലുള്ളവര്‍ ആരോപണങ്ങള്‍ തേടി നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന് മുഹമ്മദിനുമെതിരേ സരിത എസ്. നായര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി നേരിടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് മാധ്യമങ്ങളെ അറിയിച്ചു. ആരോപണങ്ങള്‍ പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സരിതയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ മദ്യമുതലാളിമാരും സി.പി.എമ്മുമാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം മുഖ്യമന്ത്രിക്കും ആര്യാടന് മുഹമ്മദിനും എതിരായ മൊഴിയില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ പറഞ്ഞു. ഇനിയും ഏറെ കണക്കുകള്‍ തനിക്ക് പറയാനുണ്ടെന്നും സരിത വിശദമാക്കി.
Photo Courtesy : google/images may subject to copyright