മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

aryadan_0തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ ഉത്തരവുണ്ടാകുമെന്നും ഉപ്പു തിന്നവര്‍ വെള്ളം കുടിക്കണമെന്നും കോടതി നിരീക്ഷിച്ചു.
പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും തുല്യനീതി നടപ്പാക്കുമെന്നും കോടതി വ്യക്തമാക്കി. കോഴ നല്‍കിയെന്ന സരിതയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് കോടതിയുടെ നടപടി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒരു കോടി 90 ലക്ഷം രൂപയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് രണ്ട് തവണയായി 40 ലക്ഷം രൂപയും കൈക്കൂലി കൊടുത്തെന്ന് കഴിഞ്ഞ ദിവസം സരിത.എസ്.നായര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു.

 

 

Photo Courtesy : google/images may subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.