ഇന്ധനവില ലിറ്ററിന് 25 രൂപ വരെ കുറയ്ക്കാന്‍ സാധിക്കുമെന്ന് പി.ചിദംബരം
ന്യൂഡല്‍ഹി: ഇന്ധനവില ലിറ്ററിന് 25 രൂപ വരെ കുറച്ചുനല്‍കാന്‍ കേന്ദ്രത്തിന് സാധിക്കുമെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം. ലിറ്ററിന് ഒന്നോ രണ്ടോ രൂപ മാത്രം കുറച്ച് സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇന്ധന വില വര്‍ധിപ്പിക്കുന്നതിലൂടെ ജനത്തിന് മേല്‍ ഭീമമായ നികുതി ചുമത്തുകയാണെന്നും ചിദംബരം കുറ്റപ്പെടുത്തി. ക്രൂഡ് ഓയില്‍ വിലയിലെ വീഴ്ചയിലൂടെ 15 രൂപ വരെ ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രത്തിന് സാധിക്കുമെന്നും അധികമായി പിരിച്ചെടുക്കുന്ന നികുതി ഒഴിവാക്കിയാല്‍ 10 രൂപ കൂടി കുറയ്ക്കാമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇന്ധന വില കുറയ്ക്കുന്നതിലൂടെ സാധാരണ ജനങ്ങള്‍ക്ക് ഗുണം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Central government saves Rs 15 on every litre of petrol due to fall in crude oil prices. Central government puts additional tax of Rs 10 on every litre of petrol.
— P. Chidambaram (@PChidambaram_IN) May 23, 2018
Photo Courtesy : Google/ images are subject to copyright