പീഡന പരാതിയില്‍ വിശദീകരണവുമായി പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി
ഫേസ്ബുക്ക് കുറിപ്പിലാണ് എല്‍ദോസ് കുന്നപ്പിള്ളി വിശദീകരണം അറിയിച്ചത്. രാത്രി മൂന്ന് മണിക്കാണ് എല്‍ദോസ് കുന്നപ്പിള്ളി ഫേസ്ബുക്കില്‍ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. പീഡനക്കേസില്‍ പോലീസ് കേസെടുത്തതോടെ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഒളിവിലാണ്. നിയമവിരുദ്ധമായ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് അനുസരിക്കുമെന്നും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പറഞ്ഞു. ക്രിമിനലുകള്‍ക്ക് ജെന്‍ഡര്‍ വ്യത്യാസമില്ലെന്നും അധികാരം അവസാന വാക്കല്ലെന്നും എല്‍ദോസ് കുറിച്ചു. ഒരു പാട് പേര് ജനിച്ചു മരിച്ച ഈ മണ്ണില്‍ ഞാന്‍ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിന്തുണച്ചവര്ക്കും പിന്തുണ പിന്‍വലിച്ചവര്‍ക്കും സര്‍വോപരി സര്‍വ്വ ശക്തനും നന്ദിയെന്നും കുറിച്ചാണ് എല്‍ദോസ് കുന്നപ്പിള്ളി കുറിപ്പ് അവസാനിപ്പിക്കുന്നത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona