രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിച്ചു
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിച്ചു. അവന്തിപ്പോരയിലെ നമ്ബാല് മേഖലയില്‍ നിന്ന് രാവിലെ 9 മണിക്കാണ് യാത്ര പുറപ്പെട്ടത്.
തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ ഉണ്ടാവുന്ന മേഖലയിലൂടെയാണ് ഇന്നത്തെ രാഹുല്‍ ഗാന്ധിയുടെ യാത്ര. മികച്ച സുരക്ഷ ഉറപ്പാക്കാമെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു. യാത്രയില്‍ വലിയ സ്ത്രീ പങ്കാളിത്തമുണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
Photo Courtesy : Google/ images are subject to copyright