ഇടുക്കി ജില്ലാ കളക്ടറെ പരിഹസിച്ച് എം.എം. മണി
ഇടുക്കി ജില്ലാകളക്ടറും സബ് കളക്ടറുമടക്കമുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ പരിഹരിച്ച് മുന്‍ മന്ത്രി എം.എം.
മണി. ദേവികുളം ആര്‍ഡി ഓഫീസിന് മുന്നില്‍ നടത്തിയ സിപിഎം മാര്‍ച്ചിനിടെയായിരുന്നു മണിയുടെ പരിഹാസം. വനിതാരത്നമെന്ന് അഭിസംബോധന ചെയ്തായിരുന്നു ഇടുക്കി ജില്ലാ കളക്ടര്‍ക്കെതിരായ മണിയുടെ പരിഹാസം. കളക്ടറെക്കുറിച്ച് താന്‍ വേറൊന്നും പറയുന്നില്ലെന്നും മണി പറഞ്ഞു. ഐഎഎസ് അസോസിയേഷനെതിരേയും മണി രംഗത്തെത്തി. ഐഎഎസ് പുംഗവന്മാരെന്ന് ഉദ്യോഗസ്ഥരെ പരിഹസിച്ച മണി, തനിക്കെതിരെ പരാതി നല്കിയാല് ഒന്നും നടക്കില്ലെന്ന മുന്നറിയിപ്പും നല്കി.
Photo Courtesy : Google/ images are subject to copyright