‘ഞാൻ സുരക്ഷിതൻ, അന്വേഷിക്കേണ്ടതില്ല’ ഇസ്രയേലിൽ മുങ്ങിയ കർഷകന്റെ സന്ദേശം,
ആധുനിക കൃഷിരീതി പഠിക്കാൻ കേരളത്തിൽനിന്നു പോയ സംഘത്തിലെ കർഷകനെ കണ്ടെത്താൻ ഉർജ്ജിത ശ്രമം തുടങ്ങി. താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും ഇയാൾ ഭാര്യയ്ക്ക് വാട്സാപ്പ് സന്ദേശം നൽകിയെങ്കിലും പിന്നീട അയാളുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇസ്രയേൽ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾ ബോധപൂർവം മുങ്ങിയതാണെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു. ഇസ്രയേൽ ഹെർസ്ലിയയിലെ ഹോട്ടലിന് സമീപത്തുനിന്നാണ് 17ന് രാത്രിയോടെ ബിജുവിനെ കാണാതായത്.
Photo Courtesy : Google/ images are subject to copyright