ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സിന് ഐപിഎല്‍ കിരീടം
ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സിന് ഐപിഎല്‍ കിരീടം.15-ാം ഓവറിലെ അവസാന പന്തില്‍ ജയിക്കാന്‍ നാലു റണ്‍സ് വേണമെന്നിരിക്കെ, മോഹിത് ശര്‍മയെറിഞ്ഞ പന്ത് ഫോറടിച്ച് അഹമ്മദാബാദില്‍ സിഎസ്കെയുടെ വിജയമുറപ്പിച്ചത് രവീന്ദ്ര ജഡേജയാണ്. ടൈറ്റന്‍സിനെതിരായ വിജയം അഞ്ച് വിക്കറ്റുകള്‍ക്ക്. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ അഞ്ചാം ഐപിഎല്‍ കിരീടനേട്ടമാണിത്. ഇതോടെ ഐപിഎല്‍ കിരീടങ്ങളില്‍ ചെന്നൈ മുംബൈ ഇന്ത്യന്‍സിനൊപ്പമെത്തി.അവസാന നിമിഷംവരെ ഉദ്വേഗംനിറഞ്ഞ കളിയില്‍ അഞ്ച് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ കിരീട വിജയം സാധിച്ചത്. തുടര്‍ച്ചയായ രണ്ടാം കിരീടംകൊതിച്ചെത്തിയ ഗുജറാത്ത് ടൈറ്റന്‍സിനെ അവസാന പന്തിലാണ് പരാജയപ്പെടുത്തിയത്.
Photo Courtesy : Google/ images are subject to copyright