വന്ദേഭാരതിനു മുന്നില്‍ ചാടി ഒരാള്‍ മരിച്ചു
വന്ദേഭാരത് ട്രെയിനിനു മുന്നില്‍ ചാടി അജ്ഞാതന്‍ മരിച്ചു. ഇന്നലെ വൈകിട്ട് 4.15 ന് ഇടയില്‍ എലത്തൂരിനും വെസ്റ്റ്ഹില്ലിനും ഇടയില്‍ പുത്തൂര്‍ ക്ഷേത്രത്തിനു സമീപം വച്ചാണ് ട്രെയിനിനു മുന്നിലേക്കു ചാടിയത്. ട്രെയിനിന്റെ മുന്‍വശം തട്ടി ഇയാള്‍ തെറിച്ചു പോവുകയായിരുന്നു.
കാസര്‍കോടുനിന്നും തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ട്രെയിന്‍. തകരാര്‍ സംഭവിച്ച ഭാഗം തിരുവനന്തപുരത്ത് എത്തിയ ശേഷം കൊച്ചുവേളി യാര്‍ഡില്‍ എത്തിച്ച് അറ്റകുറ്റപ്പണി ചെയ്തു. ഇന്നത്തെ സര്‍വീസിനെ ഇത് ബാധിക്കില്ലെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Photo Courtesy : Google/ images are subject to copyright