ഈ അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി

ഈ അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി

സംസ്ഥാനത്തെ സ്‌കൂളുകളുടെ 2023-24 അധ്യയനവര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. സ്‌കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി എന്നിങ്ങനെയാണ് പ്രവര്‍ത്തി ദിനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഈ അധ്യയന വര്‍ഷത്തില്‍ 28 ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. സ്‌കൂള്‍-220 പ്രവര്‍ത്തി ദിവസം, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി-221 പ്രവര്‍ത്തി ദിവസം, ഹയര്‍ സെക്കന്‍ഡറി-192 പ്രവര്‍ത്തി ദിവസം, എന്നിങ്ങനെയാണ് അധ്യയന ദിവസങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഹയര്‍സെക്കണ്ടറി /വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിന് 2023 ജൂണ്‍ 2 മുതല്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

ട്രയല്‍ അലോട്ട്മെന്റ് തീയതി : ജൂണ്‍ 13
ആദ്യ അലോട്ട്മെന്റ് തീയതി : ജൂണ്‍ 19
മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് തീയതി : 2023 ജൂലൈ 1
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2023 ജൂലൈ 5ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കും.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.