അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു
തമിഴ്നാട് കമ്പം സ്വദേശി ബെല്‍രാജ് ആണ് മരിച്ചത്. കമ്പം ടൗണില്‍ അരിക്കൊമ്പന് തകര്‍ത്ത ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ആളാണ് ബെല്‍രാജ്. തലയ്ക്കേറ്റ പരുക്കാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ബെല്‍രാജ് മരിച്ചത്. അരിക്കൊമ്പന് കമ്പം ടൗണിലൂടെ ഓടിനടക്കുകയും വാഹനങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഇതിനിടെ കുത്തിമറിച്ച ഓട്ടോറിക്ഷയില്‍ ഇരുന്നയാളാണ് ബെല്‍രാജ്. ഓട്ടോയുടെ ഡ്രൈവറായിരുന്നുവെന്നാണ് വിവരം.
Photo Courtesy : Google/ images are subject to copyright