ബ്രാൻഡിംഗ് : പേരും ലോഗോയും അവയുടെ പ്രാധാന്യവും

ബ്രാൻഡിംഗ് : പേരും ലോഗോയും അവയുടെ പ്രാധാന്യവും

brandingഒരു ബിസിനസ്സ് ആരംഭിച്ചു കഴിഞ്ഞാൽ പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ആ മേഖലയിൽ ഒരു പേര് ഉണ്ടാക്കിയെടുക്കുക എന്നത്. ബിൽഗേറ്റ്‌സ് ‘മൈക്രോസോഫ്റ്റ്’ ലോകത്തിന് പരിചയപ്പെടുത്തിയപ്പോൾ അത് അന്നുവരെ ജനങ്ങൾ കേട്ടിട്ടില്ലാത്ത ഒന്നായിരുന്നു. ‘ആപ്പിളിന്റെ പിതാവായ’ സ്റ്റീവ് ജോബ്‌സിന്റെ അദ്ധ്വാനവും പരിശ്രമവുമാണ് ആപ്പിളിനെ ഇന്നത്തെ നിലയിലെത്തിച്ചത്. ബട്ടണുകൾ ഉപയോഗിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ താല്പര്യക്കുറവാണ് ‘ടച്ച് ഫോണുകൾക്ക്’ വഴിയൊരുക്കിയത്. പിന്നീട് ലോകം കണ്ടത് മൊബൈൽ ഇൻഡസ്ട്രിയുടെ വിപ്ലകരമായ മാറ്റമാണ്. അത് മറ്റെല്ലാ മൊബൈൽ നിർമ്മാണ കമ്പനികളേയും ടച്ച് ഫോണുകളിലേക്ക് ചുവടുമാറ്റാൻ നിർബന്ധിതമാക്കി. പ്രാരംഭഘട്ടത്തിൽ അല്പം ബുദ്ധിമുട്ടുകൾ ഉണ്ടാവു മെങ്കിലും പ്രതീക്ഷ കൈവെടിയാതെ പ്രയത്‌നിച്ചാൽ സാവധാനം ബിസിനസ്സ് മേഖലയിൽ ഒരു സ്ഥാനമുറപ്പിക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങൾ ബിസിനസ്സ് മേഖലയിലേക്ക് കടന്നു ചെല്ലുമ്പോൾ നിങ്ങളുടെ പേരിനെക്കുറിച്ച് നല്ലതോ അല്ലാത്തതോ ആയ അഭിപ്രായമുണ്ടായിക്കൊള്ളട്ടെ, എന്നാലും ഒരു പേര് ഉണ്ടാവുക എന്നത് ആവശ്യമാണ്. അത് പിന്നീട് നല്ലതിലേക്കോ, മോശ മാകുന്നതിലേക്കോ മാറ്റുന്നതിന്റെ ഉത്തരവാദിത്വം നിങ്ങളുടെ കൈകളിൽ തന്നെയാണ്.

ഒരു നല്ല ആശയമാണ് പിന്നീട് ഒരു ബിസിനസ്സായി പരിണമിക്കുന്നത്. അതൊരു പക്ഷേ നമ്മുടെ ആവശ്യകതയെ ആധാരമാക്കി ഉടലെടുക്കുന്നതാവാം. അല്ലെങ്കിൽ മറ്റുള്ളവരെ സഹായിക്കുന്നതിന്റെ ഭാഗമായി ഉണ്ടാവുന്നതാവാം. എന്തു തന്നെയായാലും നല്ല ആശയങ്ങളാണ് ഒരു കമ്പനിക്ക് തുടക്കമിടുന്നത്. ഒരു സമൂഹത്തിന് ആവശ്യമായ അല്ലെങ്കിൽ സമൂഹത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ വസ്തുക്കളെക്കുറിച്ചുള്ള ചിന്തയായിരിക്കാം ഒരു ബിസിനസ്സിന് ഒരാൾക്ക് പ്രചോദനമാകുന്നത്. എന്നാൽ ഉല്പന്നങ്ങൾ നിർമ്മിച്ചു കഴിഞ്ഞാൽ മറ്റൊരു മുഖ്യ വിഷയം മുന്നിൽ തെളിഞ്ഞു വരും. അതാണ് വിപണന മേഖല.

വിപണിയിലേക്ക് കടക്കുമ്പോൾ വില്പനയുടെ രസതന്ത്രം അരച്ച് കുടിച്ച ഒരു കൂട്ടം ആളുകളുടെ പിൻബലം നിങ്ങൾക്കുണ്ടാവണം. ഉദാഹരണത്തിന് ഒരാൾ കുട്ടികളുടെ സന്തോഷത്തിന് പ്രാമുഖ്യം കൊടുത്ത് ഒരു ടോയ്‌സ് സ്റ്റോർ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നു. അതിനാൽ ഉല്പ്പന്നങ്ങളും, കടയുടെ പേരും, കുട്ടികളുടെ അഭിരുചികൾക്ക് അനുസൃതമായിരിക്കണമല്ലോ. ഒറ്റനോട്ടത്തിൽ തന്നെ ഉപഭോക്താക്കളെ കടയിലേക്ക് കടന്നുവരുവാൻ ആകർഷിക്കുവാൻ കഴിയണം; മാത്രമല്ല നിങ്ങളുടെ കടയും, ഉല്പന്നങ്ങളും, പരസ്യങ്ങളും സാധാരണ ഒന്നല്ല, മറ്റു കടകളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നതാണെന്നും ഉപഭോക്താക്കൾക്ക് അനുഭവവേദ്യമാവണം.

ഈ ലേഖനം വായിക്കുമ്പോൾ ഒരു വ്യാപാരിയായ് മാത്രമല്ല ഒരു പരസ്യ ദാതാവായ് കൂടി നിങ്ങൽ ചിന്തിക്കണം. ഒരു വ്യാപാരി തന്റെ ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഉപഭോക്താക്കളെ ആകർഷിക്കുന്ന പരസ്യങ്ങളെക്കുറിച്ചും ചിന്തിക്കും. നിങ്ങളുടെ ഉൽപന്നങ്ങൾ പോലെ തന്നെ യുള്ള അനേകം ഉല്പന്നങ്ങൾ ഇന്ന് വിപണിയിലുള്ളതിനാൽ, നിങ്ങളുടെ ഉല്പ ന്നങ്ങൾ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാണെന്ന് നിങ്ങൾ ഉറപ്പ് വരുത്തണം. മറ്റ് ഉല്പന്നങ്ങളുടെ കുറവുകൾ കണ്ട് മനസ്സിലാക്കുക എന്നതാണ് അതിനുള്ള പ്രധാന വഴി.

കഴിഞ്ഞയാഴ്ച ചെന്നൈയിലെ ഒരു റിലയൻസ് ടോയ് സ്റ്റോറിൽ ഞാൻ പോയി രുന്നു. എന്നോടൊപ്പം നാലും, പതിന്നാലും വയസ്സുള്ള എന്റെ ബന്ധുക്കളായ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. വിവിധങ്ങളായ പാവകളെയൊക്കെ കണ്ടപ്പോൾ മനസ്സിൽ ബാല്യം സൂക്ഷിക്കുന്ന എനിക്ക് ഉത്സാഹമായി. പാവകളും മറ്റ് കളിക്കോപ്പുകളുമായൊക്കെ സല്ലപിച്ച് ഞാൻ ആ കടയുടെ എല്ലാ മൂലകളും ചുറ്റിത്തിരിഞ്ഞ് നടക്കുമ്പോൾ ഒരു കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഇത് ഒരു ക്രിസ്സ്മസ്സ് കാലമാണ്. എന്നാൽ അതിന്റെ മോടിയൊന്നും ഇവിടെ ഞാൻ കണ്ടില്ല. ഇവിടെയാണ് ഒരു പുതിയ കടയ്ക്ക് കടന്ന് വന്ന് ഉത്സവകാലങ്ങൾക്ക് അനുസരിച്ച് കടയിൽ അലങ്കാരങ്ങളും മറ്റു ചില കാര്യങ്ങളും സംഘടിപ്പിച്ച് വ്യത്യസ്തത പുലർത്തി ജനങ്ങളെ ആകർഷിക്കാൻ കഴിയുക. ഇതൊരു വില്പന തന്ത്രത്തിന്റെ ഭാഗം കൂടിയാണ്. ടോയ്‌സ്റ്റോറിൽ ജീവനുള്ള സാന്റാക്ലോസ്സിനെ നിർത്തി കടയിലേക്ക് വരുന്ന കുട്ടികൾക്ക് ചെറിയ സമ്മാനങ്ങളൊക്കെ നൽകുന്നത് എല്ലാവരെയും ആകർഷിക്കും. ഈ സന്ദർഭങ്ങളിൽ നിങ്ങൾ സ്വയം ഒരു ഉപഭോക്താവിന്റെ ഭാഗത്തു നിന്നും ചിന്തിക്കണം. ഒരു 1,000/- രൂപയുടെ അല്ലെങ്കിൽ അതിൽ കൂടുതൽ വിലയുള്ള ഒരു റ്റെഡി ബിയർ വാങ്ങുമ്പോൾ ആരായാലും ഒരു ചെറിയ ഡിസ്‌ക്കൗണ്ടോ അല്ലെങ്കിൽ അതിന്റെ കൂടെ മറ്റൊരു സമ്മാനമോ പ്രതീക്ഷിക്കും. പ്രത്യേകിച്ച് ഉത്സവകാലങ്ങളിൽ ഒരു നിശ്ചിത തുകയിൽ കൂടുതൽ പണത്തിന് സാധനങ്ങൾ വാങ്ങിക്കുന്നവർക്ക് ഫ്രീ ഗിഫ്റ്റ് കാർഡ് വഴി സമ്മാനങ്ങൾ നൽകുന്നത് നന്നായിരിക്കും.

ഒരു നിശ്ചിത വില്പന നിലവാരത്തിലേക്ക് അഥവാ യുണീക്ക് സെല്ലിംഗ് പോയിന്റിലേക്ക് എത്തണമെങ്കിൽ ഉപഭോക്താക്കളെ ആകർഷിക്കുകയും നല്ല വിപണനവും നടക്കേണ്ടതുമുണ്ട്. പ്രത്യേകിച്ച് നിങ്ങൾക്ക് ബിസിനസ്സിൽ പുതിയ ഒരു തുടക്കമാണെങ്കിൽ പതിയെ പതിയെ നിങ്ങൽക്ക് യുണീക്ക് സെല്ലിംഗ് പോയിന്റ് (USP) കൈവരിച്ച് വിപണിയിൽ ഒരു പേര് സ്വായത്തമാക്കുവാൻ സാധിക്കും.

തികഞ്ഞ മത്സരബുദ്ധിയോടെ വിപണിയെ സമീപിക്കുന്ന ഈ കാലത്ത് ഒരു പേര് ഉണ്ടാക്കിയെടുക്കുക എന്നത് തികച്ചും ബുദ്ധിമുട്ടേറിയതാണ്. മാത്രമല്ല ഈ മത്സര ഓട്ടത്തിനിടയിൽ ഉപഭോക്താക്കളോടുള്ള വിശ്വസ്തതയും, അവരുടെ സംതൃപ്തിയും ഭംഗം വരാതെ നോക്കുകയും ചെയ്യേണ്ടതുമുണ്ട്. ബ്രാൻ ഡിംഗിന്റെ ഭാഗമായ് ജനങ്ങളെ ആകർഷിക്കുന്ന ഒരു പേരും ആ പേരിനെ ന്യായീകരിക്കുന്ന വിധം പരസ്യം ചെയ്യാൻ കഴിയുന്ന ഒരു പരസ്യ ഏജൻസിയും ലഭിക്കുകയാണെങ്കിൽ വിപണിയിൽ വളർച്ച എളുപ്പമാകും. ചിലപ്പോൾ ഭാഗ്യം തുണയ്ക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ വിപണിയിൽ നിങ്ങൾക്ക് സ്ഥാനം ഉറപ്പിക്കുവാൻ കഴിഞ്ഞേക്കും. എന്നാൽ എപ്പോഴും ഇങ്ങനെ യാവണമെന്നില്ല; അല്പകാലം എടുത്ത് ജനങ്ങൾക്ക് നിങ്ങളുടെ ഉല്പന്നങ്ങൾ ഒരു ആവശ്യമാണെന്നും, തങ്ങൾ വിനിയോഗിക്കുന്ന പണത്തിനനുസരിച്ച് ഉല്പ്പന്നങ്ങൾ മുതൽക്കൂട്ടാണെന്നും തോന്നുന്ന സമയം വരെ നിങ്ങൾക്ക് കാത്തി രിക്കേണ്ടതായും വന്നേക്കാം.

ഒരിക്കൽ ഉപഭോക്താക്കൾക്ക് നിങ്ങളുടെ ഉല്പന്നങ്ങൾ സ്വീകാര്യമായാൽ തീർച്ച യായും വീണ്ടും അവർ മടങ്ങിവരും. ഉപഭോക്താക്കൾക്ക് ആവശ്യമായത് നിങ്ങൾ നൽകുക, ബാക്കിയെല്ലാം അവരുടെ കൈകളിലാണ്. ഏറ്റവും പഴയതും, ലളിതവും, നല്ലതുമായ ഒരു പരസ്യ രീതിയുണ്ട്. അത് ഉപഭോക്താക്കൾ തന്നെ മറ്റുള്ളവരോട് നിങ്ങളുടെ ഉല്പന്നങ്ങളെക്കുറിച്ച് പങ്കു വയ്ക്കുന്ന അഭിപ്രായ ങ്ങളായിരിക്കും. എപ്പോഴെങ്കിലും പ്രതികൂല പ്രതികരണം ഏതെങ്കിലും ഉപഭോ ക്താവിന്റെ ഭാഗത്തു നിന്നും ഉണ്ടായാൽ അത് തള്ളിക്കളയാതെ, അതിൽ ശ്രദ്ധ ചെലുത്തി പരിഹരിക്കുവാനാണ് ശ്രമിക്കേണ്ടത്; വീഴ്ചകൾ ഉണ്ടാവുമ്പോ ഴാണല്ലോ അതിൽ നിന്നും പഠം ഉൾക്കൊള്ളുവാൻ സാധിക്കുന്നത്. തോൽവി വിജയത്തിന് മുന്നോടിയാണല്ലോ. ഉപഭോക്താവിന്റെ പ്രതികൂല അഭിപ്രായം മാനിച്ച് നിങ്ങൾ വേണ്ട തിരുത്തലുകൾ നടത്തുമ്പോൽ അത് ആ ഉപഭോക്താ വിലും ആ ഉപഭോക്താവിലൂടെ കാര്യങ്ങൾ അറിയുന്നവരിലും നല്ലൊരു അഭി പ്രായമായിരിക്കും നിങ്ങളെക്കുറിച്ച് ഉണ്ടാകുക. ഇത് നിങ്ങളുടെ വളർച്ചയ്ക്ക് സഹായകരമാവും. ഉപഭോക്താക്കളിൽ നിന്നും മറ്റുള്ളവരിലേക്ക് പകരുന്ന അഭി പ്രായങ്ങളും അതോടൊപ്പം ടെലിവിഷനിലൂടെയും മറ്റ് പരസ്യ മാധ്യമങ്ങളി ലൂടെയും നിങ്ങൾക്ക് ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുവാൻ സാധിക്കും. ബ്രാൻ ഡിന്റെ ലോഗോയും അതിനു നൽകുന്ന നിറങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ഉദാഹരണത്തിന് നൈക്ക്, എയർടെൽ ഇവയുടെ ലോഗോ എവിടെ കണ്ടാലും വളരെ പെട്ടെന്ന് തന്നെ ആളുകൾ തിരിച്ചറിയും. നിങ്ങൾ സമീപിച്ചിരിക്കുന്ന പരസ്യ ഏജൻസിക്ക് നിങ്ങളുടെ ബ്രാൻഡിനെ ജനങ്ങളുടെ മനസ്സിലേക്ക് എത്തിക്കുവാൻ കഴിഞ്ഞാൽ അത് വലിയൊരു നേട്ടമാണ്. ഇന്നത്തെ പുത്തൻ തലമുറയോട് ആപ്പിൾ എന്നു പറഞ്ഞാൽ അവർ ചിന്തിക്കുക ആപ്പിൾ ഐ ഫോൺ ആയിരിക്കും; ആപ്പിൾ എന്ന പഴവർഗ്ഗത്തെ ആയിരിക്കുകയില്ല. ലോഗോ ഒന്ന് കണ്ടാൽ അല്ലെങ്കിൽ ബ്രാൻഡിന്റെ പേര് പറഞ്ഞാൽ ഉല്പന്നങ്ങളുടെ ചിത്രമായിരിക്കും ഇന്ന് ജനങ്ങളുടെ മനസ്സിൽ തെളിയുക. ഇന്ന് ഒരേ രീതിയിലുള്ള നിരവധി ഉല്പന്നങ്ങൾ വിപണിയിൽ ഉണ്ടെങ്കിലും മികച്ച ബ്രാൻഡിംഗ് അവയുടെ യുണീക്ക് സെല്ലിംഗ് പോയിന്റിൽ വ്യത്യാസം കൊണ്ടുവരുന്നു. തന്മൂലം ഒരു ബ്രാൻഡിൽ വിശ്വാസമർപ്പിച്ച ഉപഭോക്താക്കൾ എന്നും ആ ബ്രാൻഡിനോട് ഒരു പ്രത്യേക വിധേയത്വം പുലർത്തുന്നതായ് കാണുവാൻ നമുക്ക് സാധിക്കും.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.