ദില്ലിയില്‍ കനത്ത കാറ്റും മഴയും

ദില്ലിയില്‍ കനത്ത കാറ്റും മഴയും

rain1_070712083515
ദില്ലി: ദില്ലിയില്‍ അപ്രതീക്ഷിതമായി കനത്ത കാറ്റും മഴയും ഉണ്ടായി. കാറ്റിനെ തുടര്‍ന്ന് മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. മെട്രോ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു.
വൈകുന്നേരം അഞ്ച് മണിയോടെയാണ് കനത്ത ചൂട് അനുഭവപ്പെട്ട് വന്നിരുന്ന ദില്ലിയില്‍ അപ്രതീക്ഷിതമായി കാലാവസ്ഥാ മാറ്റം ഉണ്ടായത്. കനത്ത കാറ്റില്‍പ്പെട്ട് മരങ്ങള്‍ കടപുഴകി വീണത് റോഡ് ഗതാഗതത്തെ തടസ്സപ്പെടുത്തി. ദില്ലിയിലെ പല മേഖലകളിലും വൈദ്യുതി ബന്ധവും പൂര്‍ണമായും തകരാറിലായി.
അപകട സാധ്യത കണക്കിലെടുത്ത് മെട്രോ ട്രെയിനുകള്‍ ഇരുപത് മിനിറ്റോളം നിര്‍ത്തിവെച്ചു. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും അപ്രതീക്ഷിതമായി പെയ്ത മഴയും കാറ്റും ബാധിച്ചിട്ടുണ്ട്. ശക്തമായ ചൂടിനെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദമാണ് കാറ്റിന് വഴിയൊരുക്കിയത് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
നാളെ രാവിലെവരെ കനത്ത കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഒരു മണിക്കൂര്‍ നേരം പെയ്ത മഴ ദില്ലിയിലെ ജനജീവിതം സ്തംഭിപ്പിച്ചു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.