അമല പോള്‍ – വിജയ്‌ വിവാഹ നിശ്ചയം കഴിഞ്ഞു

അമല പോള്‍ – വിജയ്‌  വിവാഹ നിശ്ചയം കഴിഞ്ഞു

10402561_670188406387941_4677915954389622476_n
കൊച്ചി: പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര താരം അമലാപോളും, തമിഴ് സിനിമാ സംവിധായകന്‍ എ എല്‍ വിജയും തമ്മിലുള്ള മോതിരം മാറ്റ ചടങ്ങ് നടന്നു. ആലുവാ ചൂണ്ടി സെന്റ് ജൂഡ് പള്ളിയിലായിരുന്നു ചടങ്ങുകള്‍. വിവാഹം ഈ മാസം 12ന് ചെന്നൈയില്‍ നടക്കും. തമിഴ് സൂപ്പര്‍ താരം വിക്രം അടക്കം നിരവധി താരങ്ങളും വിവാഹ നിശ്ചയത്തിന് എത്തിയിരുന്നു
ഏറെ നാള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് വിജയ് അമലാപോളിനെ സ്വന്തമാക്കുന്നത്. 2009ല്‍ നീലത്താമര എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അമല റണ്‍ബേബി റണ്‍, ഇത് നമ്മുടെ കഥ, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയ മലയാള സിനിമകളിലും, മൈന, താണ്ഡവം, തലൈവാ, ദൈവതിരുമകന്‍ എന്നീ തമിഴ്‌സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.