മോദിക്കെതിരെ ട്വീറ്റ് ചെയ്തിട്ടില്ല: ഷാരൂഖ്
മുംബൈ: നിയുക്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി ട്വീറ്റ് ചെയ്‌തെന്ന ആരോപണം നിഷേധിച്ച് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ രംഗത്ത്. മോദി പ്രധാനമന്ത്രിയാവുകയാണെങ്കില്‍ താന്‍ ഇന്ത്യവിടുമെന്ന് ഷാരൂഖ് ട്വീറ്റ് ചെയ്‌തെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണം നടക്കുന്നതിനെ തുടര്‍ന്നാണ് താരം നിഷേധവുമായി രംഗത്തെത്തിയത്. യഥാര്‍ത്ഥത്തില്‍ ബിജെപിക്ക് അനുകൂലമായ ജനവിധിയെക്കുറിച്ചായിരുന്നു ഷാറൂഖിന്റെ ട്വീറ്റ്.ട്വിറ്ററിലൂടെ തന്നെയാണ് ഷാറൂഖാന്‍ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തുവന്നത്. നേരത്തെ മോദിയുടെ വിജയത്തെ തുടര്‍ന്ന് ടിവി നടന്‍ കമാല്‍ ആര്‍.ഖാന്‍ (കെആര്‍കെ) താന്‍ രാജ്യം വിടുകയാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ സല്‍മാനും ഷാറൂഖും അമീറും രാജ്യം വിടുമെന്ന് പറഞ്ഞത് പാലിക്കുമോയെന്നും കമാല്‍ ആര്‍ ഖാന്‍ ചോദിച്ചു. ഈ ട്വീറ്റാണ് ഷാറൂഖാനെതിരെ ആശയക്കുഴപ്പമുണ്ടാക്കിയതെന്നാണ് കരുതുന്നത്.


