ആരാധകനെ തള്ളിയ അംഗരക്ഷകനെ സല്മാന് തല്ലി
മുംബൈ: ആരാധകരോട് എന്നും നന്നായി പെരുമാറുന്ന താരമാണ് സല്മാന് ഖാന് എന്നാണ് ബോളിവുഡ് പറയുന്നത്. ഇതാ ആ നല്ല മനസ്സിന് ഒരു ഉദാഹരണം. മുംബൈയിലെ മെഹബൂബ് സ്റ്റുഡിയോയില്‍ ഒരു ഷൂട്ടിങ്ങിനിടയിലാണ് സംഭവം.
ഷൂട്ടിങ്ങിനിടയില്‍ ഒരു ഓട്ടോഗ്രാഫ് ചോദിച്ച് എത്തിയ ആരാധകന് സല്‍മാനെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു എന്നാല്‍ സല്‍മാന്റ ബോഡിഗാര്‍ഡ് ഇയാളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതോടെ ക്ഷുഭിതനായ സല്മാന് ബോഡിഗാര്‍ഡിനെ പരസ്യമായി തല്ലുകയും ശാസിക്കുകയും ചെയ്തു.