ഇസ്രയേലിന് സാമ്പത്തിക സഹായം നല്‍കിയിട്ടില്ലെന്ന് മെസി
ബാഴ്സിലോന: ഇസ്രയേലിന് സാമ്പത്തിക സഹായം നല്‍കിയെന്ന വാര്‍ത്ത അര്‍ജന്റീനയുടെ സൂപ്പര്‍താരം ലെയണല്‍ മെസി നിഷേധിച്ചു. ഒരു ലക്ഷം ഡോളര്‍ ഇസ്രയേലിന് മെസി സാമ്പത്തിക സഹായം നല്‍കിയെന്നാണ് ഒരു ഫ്രഞ്ച് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതാണ് മെസി നിഷേധിച്ചത്. സ്പാനീഷ് ചാനലായ ഹിസ്പന്‍ ടിവിയോടാണ് മെസി ഈ കാര്യം വ്യക്തമാക്കിയത്.
കുട്ടികളെ കൊലപ്പെടുത്തുന്നവര്‍ക്ക് എന്തിന് താന്‍ സഹായിക്കണം, ഇസ്രയേല്‍ അല്ലെങ്കില്‍ തന്നെ സമ്പന്ന രാജ്യമാണ്. എനിക്ക് പണം നല്കി സഹായിക്കണമെങ്കില്‍ അത് അര്‍ജന്റീനയിലെ ആശുപത്രികളും സ്കൂളുകളും പുനര്‍നിര്‍മ്മിക്കാന്‍ നല്‍കും മെസി പറഞ്ഞതായി ഹിസ്പന്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകകപ്പ് ഫൈനലില്‍ കളിച്ചതിന് ലഭിച്ച പ്രതിഭലത്തിന് തക്കതായ തുക ഇസ്രയേലിന് മെസി നല്‍കിയെന്നാണ് ഫ്രഞ്ച് പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ തുടര്‍ന്ന് മെസിക്കെതിരെ വന്‍ പ്രചരണമാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഉണ്ടായത്. – See more at: