പോസ്റ്ററില്‍ നഗ്നനായ ആമീര്‍: പി.കെ പോസ്റ്ററില്‍ തന്നെ ഹിറ്റ്
ആമീര്‍ ഖാന് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പി.കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ വന്‍ ചര്‍ച്ചയാകുന്നു. രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന പികെയുടെ പോസ്റ്ററില്‍ പൂര്‍ണ്ണ നഗ്നനായണ് ആമീര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുന്‍പ് ആമീറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ ത്രീ ഇഡിയറ്റ് ഒരുക്കിയ ടീമാണ് പികെയ്ക്ക് പിന്നിലും.
വിനോദ് ചോപ്ര ഫിലിംസും, ഹിരാനിയും, യുടിവിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത ഡിസംബറിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ഹ്യൂമറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ അനുഷ്ക ശര്‍മ്മയാണ് നായിക. സുഷാന്ത് രാജ് പുത്ത് ഒരു പ്രധാന വേഷം ചെയ്യുന്നു. ചിത്രം ട്വിറ്ററില്‍ ഇട്ട ആമീര്‍ തന്റെ മസിലിനെക്കുറിച്ച് ഇട്ട ട്വീറ്റും വന്‍ ഹിറ്റാണ്.
What do you think guys? Tell me fast… butterflies in my stomach!!! pic.twitter.com/7391fCreHU
— Aamir Khan (@aamir_khan) July 31, 2014