കോമണ്‍വെല്‍ത്ത്ഗെയിംസ്: ഇന്ത്യന്‍ പതാകക്ക് അധിക്ഷേപം
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഔദ്യോഗിക ഗാനത്തില്‍ ഇന്ത്യന്‍ പതാക തലകീഴായി അവതരിപ്പിച്ചത് വിവാദമാകുന്നു. ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയായ യുനിസെഫാണ് ഗെയിംസിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കിയത്.
ലെറ്റ് ദ ഗെയിംസ് ബിഗിന് എന്ന പേരിലുള്ള ഗാനത്തിലാണ് ഇന്ത്യന്‍ പതാക തലകീഴായി അവതരിപ്പിച്ചിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള കുട്ടികളുടെ സംരക്ഷണം പ്രമേയമാക്കുന്ന ഗാനത്തില്‍ ഇന്തോര്‍ സ്റ്റേഡിയത്തില്‍ നില്ക്കുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് ഇന്ത്യന്‍ പതാക തലകീഴായി പിടിച്ചിട്ടുള്ളത്.
പതാക തല കീഴായി അവതരിപ്പിച്ചിരിക്കുന്നത് സംഘാടകരെ ഇന്ത്യ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ വീഡിയോ പിന്‍വലിക്കാനോ ദൃശ്യങ്ങള്‍ നീക്കാനോ ഇതു വരെ തയ്യാറായിട്ടില്ല. സംഘാടകരുടെ പിഴവ് സോഷ്യല്‍ മീഡിയകളില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്.