ഞാന്‍ ഇന്ത്യക്കാരി തന്നെ: സാനിയ മിര്‍സ

ഞാന്‍ ഇന്ത്യക്കാരി തന്നെ: സാനിയ മിര്‍സ

sania-mirza
ദില്ലി: ബിജെപിയുടെ ആരോപണങ്ങള്‍ക്കെതിരെ സാമിയ മിര്‍സയുടെ പ്രതികരണം. പാകിസ്താന്റെ മരുമകളാണ് സാനിയയെന്നും തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാക്കുന്നതിനെതിരെ ബിജെപി രംഗത്തു വന്നതിനെ തുടര്‍ന്നാണ് സാനിയ മിര്‍സയുടെ പ്രതികരണം.
അന്യനാട്ടുകാരിയായി ചിത്രീകരിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് സാനിയ പറഞ്ഞു. തന്റെ കുടുംബം നൂറ്റാണ്ടുകളായി ഹൈദരാബാദിലാണെന്ന് സാനിയ പറഞ്ഞു. പാകിസ്താന്‍കാരനെ വിവാഹം കഴിച്ചുവെന്നേയുള്ളൂ. താന്‍ ഇന്ത്യക്കാരി തന്നെയാണെന്ന് സാനിയ വ്യക്തമാക്കി.
സാനിയ പാകിസ്ഥാന്റെ മരുമകള്‍ ആണെന്ന് ബിജെപി എംഎല്‍എ കെ ലക്ഷമണ്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതേ നിലപാട് ആവര്‍ത്തിച്ച് സുബ്രമണ്യം സ്വാമിയും രംഗത്തെത്തി.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.