അബ്ദുള്ള രാജാവിന്റെ സംസ്‌കാര ചടങ്ങുകള്‍ സൗദിയില്‍ നടന്നു

അബ്ദുള്ള രാജാവിന്റെ സംസ്‌കാര ചടങ്ങുകള്‍ സൗദിയില്‍  നടന്നു

abdull-1024x682
റിയാദ്: അബ്ദുള്ള രാജാവിന്റെ സംസ്‌കാര ചടങ്ങുകള്‍ സൗദിയില്‍ നടന്നു. ലളിതമായ ചടങ്ങില്‍ റിയാദിലെ തുര്‍ക്കി ബിന്‍ അബ്ദുല്ലാ മോസ്‌ക്കിലായിരുന്നു് സംസ്‌കാര ചടങ്ങുകള്‍. സൗദിയിലെ വിവിധ പളളികളില്‍ അദ്ദേഹത്തിനുവേണ്ടി മയ്യിത്ത് നമസ്‌കാരങ്ങള്‍ നടന്നു. തുര്‍ക്കി പ്രധാനമന്ത്രി ത്വയ്യിബ് എര്‍ദോഗാന്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് തുടങ്ങിയ വിവിധ രാഷ്ട്ര നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗള്‍ഫ്് രാജ്യങ്ങളുടെ തലവന്മാരും ജിസിസി അറബ് ലീഗ് തുടങ്ങിയവയുടെ പ്രതിനിധികളും ലളിതമായ സംസ്‌കാര ചടങ്ങില്‍ സന്നിഹിതരായി. പ്രിയ നേതാവിന്റെ വിയോഗത്തില്‍ ലോകമെങ്ങുനിന്നും അനുശോചനം പ്രവഹിക്കുകയാണ്. സൗദിയിലെ കരുത്തുറ്റ ശബ്ദമാണ് നിലച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും അബ്ദുല്ല രാജാവിന്റെ നിര്യാണത്തില്‍ ദു:ഖം രേഖപ്പെടുത്തി. അറബ് മേഖലയില്‍ സമാധാനം പുലര്‍ത്തുന്നതില്‍ അബ്ദുല്ല രാജാവ് നല്‍കിയ സംഭാവനകള്‍ അതുല്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

ഒമാനടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ മൂന്ന് ദിവസത്തോളം ദേശീയ അവധി പ്രഖ്യാപിച്ചെങ്കിലും സൗദി അറേബ്യ അ്ത്തരം പ്രഖ്യാപനങ്ങളൊന്നുമില്ലാതെ നിശബ്ദമായി സമാധാനപരമായ അനുശോചനങ്ങളോടെയാണ് ഭരണാധികാരിക്ക് വിടചൊല്ലുന്നത്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.