റണ്‍ കേരള റണ്‍ : സച്ചിനു പുറമേ ഗവര്‍ണറും

റണ്‍ കേരള റണ്‍ : സച്ചിനു പുറമേ ഗവര്‍ണറും

sachin-statement-in-preity-zinta-case

തിരുവനന്തപുരം : കേരള കായികരംഗത്തു ചരിത്രം കുറിക്കാനൊരുങ്ങുന്ന റണ്‍ കേരള റണ്ണിന്റെ ഭാഗമാകാന്‍ ഗവര്‍ണര്‍ പി. സദാശിവവും. പ്രമുഖ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവരുള്‍പ്പെടുന്ന കൂട്ടയോട്ടം സെക്രട്ടേറിയറ്റിന്റെ തെക്കേ നടയില്‍ ഗവര്‍ണര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. കൂട്ടയോട്ടത്തില്‍ താനും കുറച്ചു ദൂരം പങ്കെടുക്കുമെന്നു ഗവര്‍ണര്‍ അറിയിച്ചതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
കേരളം കണ്ട ഏറ്റവും വലിയ പരിപാടിയായി മാറുകയാണു റണ്‍ കേരള റണ്‍. ഇന്ത്യയിലെ മികച്ച കായികതാരങ്ങളും സിനിമാ താരങ്ങളും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ ഈ സംരംഭത്തില്‍ പങ്കാളിയാകാന്‍ താന്‍ നേരിട്ടു ക്ഷണിക്കുന്നുണ്ടെന്നു തിരുവഞ്ചൂര്‍ വ്യക്തമാക്കി.

ഇപ്പോഴത്തെ നിലയില്‍ പ്രതീക്ഷയ്ക്കും അപ്പുറത്തേക്കു വളരുകയാണു റണ്‍ കേരള റണ്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക പ്രസ്ഥാനങ്ങളും വ്യക്തികളും പിന്തുണ അറിയിച്ച് എത്തിയിട്ടുണ്ട്. തനിക്കു വ്യക്തിപരമായി പരിചയമുള്ള 95 വയസ്സുള്ള കോട്ടയം സ്വദേശിനി ഏലിയാമ്മ ടീച്ചറുടെ ഉത്സാഹം തന്നെ അദ്ഭുതപ്പെടുത്തിയെന്നു തിരുവഞ്ചൂര്‍ പറഞ്ഞു. പഠിച്ച സെന്റ് ആന്റണീസ് സ്‌കൂളില്‍നിന്നു തന്നെ ഓടണമെന്ന ആഗ്രഹമാണു ടീച്ചര്‍ പ്രകടിപ്പിച്ചിട്ടുള്ളത്. മത സാഹോദര്യത്തിന്റെ വേദി കൂടിയായി റണ്‍ കേരള റണ്‍ മാറുമെന്നു മന്ത്രി വ്യക്തമാക്കി.

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.