സൗത്തിയ്ക്ക് ഏഴ് വിക്കറ്റ്; ഇംഗ്ലണ്ട് 123 ന് പുറത്ത്
വില്ലിങ്ടണ്‍: ടിം സൗത്തിയുടെ മാസ്മരിക ബോളിങ്ങില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിര തകര്‍ന്നു. കരിയറിലെ മികച്ച പ്രകടനവുമായി സൗത്തി കളംവാണപ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ 33.2 ഓവറില്‍ 123-ല്‍ ഒതുങ്ങി. ഈ ലോകകപ്പിലെ ഒരു ടീമിന്റെ ഏറ്റവും കുറഞ്ഞ സ്കോറാണിത്.
46 റണ്‍സെടുത്ത ജോ റൂട്ട് ആണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്കോറര്‍. റൂട്ടിനെ കൂടാതെ മൊയീന്‍ അലി (20), ബാല്ലന്‍സ് (10), മോര്ഗന് (17) എന്നിവര്‍ക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടക്കാനായത്.
ഒന്‍പത് ഓവറില്‍ 33 റണ്‍സ് വഴങ്ങിയാണ് സൗത്തി ഏഴ് വിക്കറ്റ് നേടിയത്. വെട്ടോറി, മില്‍നെ, ബോള്‍ട്ട് എന്നിവര്‍ ഓരോ ഇംഗ്ലീഷ് വിക്കറ്റുകള്‍ വീതം പങ്കിട്ടു.
നേരത്തേ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലന്‍ഡ് മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്.
ടീം: ഇംഗ്ലണ്ട്: ഇയാന്‍ ബെല്‍, മൊയീന്‍ അലി, ഗാരി ബാല്ലന്‍സ്, ജോ റൂട്ട്, ഇയോണ്‍ മോര്ഗന് (ക്യാപ്റ്റന്‍), ജയിംസ് ടെയ്ലര്, ജോസ് ബട്ലര്, ക്രിസ് വോക്ക്സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, സ്റ്റീവന്‍ ഫിന്, ജെയിംസ് ആന്ഡേഴ്സണ്.
ന്യൂസിലന്‍ഡ്: ന്യൂസിലന്‍ഡ്: മാര്ട്ടിന് ഗപ്റ്റില്‍, ബ്രണ്ടന്‍ മക്കല്ലം (ക്യാപ്റ്റന്‍), കെയ്ന്‍ വില്ല്യംസണ്, റോസ് ടെയ്ലര്, ഗ്രാന്റ് എലിയട്ട്, കോറി ആന്ഡേഴ്സണ്, ലൂക്ക് റോഞ്ചി, ഡാനിയല്‍ വെട്ടോറി, ടിം സൗത്തി, ആഡം മില്‍നെ, ട്രെന്റ് ബോള്‍ട്ട്.