രുചികരമായ ഐസ്ക്രീമുകള്‍ ഇനി നിങ്ങളുടെ അടുക്കളയിലും

രുചികരമായ ഐസ്ക്രീമുകള്‍ ഇനി നിങ്ങളുടെ അടുക്കളയിലും

Mango-Ice-Cream-ice-cream-34732993-1600-1067

മാംഗോ ഐസ്‌ക്രീം

ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത മാങ്ങ-6
പഞ്ചസാര- അരക്കപ്പ്
പാല്‍-2ടേബിള്‍ സ്പൂണ്‍
ക്രീം-1/4 കപ്പ്
മുട്ട-1
മാംഗോ എസ്സന്‍സ്- നാല് തുള്ളി
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ മാങ്ങാത്തൊലി ചെത്തി ചെറിയ കഷണങ്ങളാക്കുക. മാങ്ങ മിക്‌സിയില്‍ അടിച്ച് അരിച്ച് നാരുകളയുക. പഞ്ചസാര ചേര്‍ത്ത് ഇളക്കുക. ബാക്കി എ്ല്ലാചേരുവകളും ചേര്‍ക്കുക. 15 മിനിറ്റ് നന്നായി അടിച്ചു പതപ്പിക്കുക. ഫ്രിഡ്ജില്‍ തണുപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം എടുത്ത് അഞ്ചുമിനിറ്റ് വീണ്ടും അടിക്കുക. തണുപ്പിച്ച് ഉപയോഗിക്കാം.

ഓറഞ്ച് ഐസ്‌ക്രീം

ആവശ്യമുള്ള സാധനങ്ങള്‍
ക്രീം- അരക്കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക്- അരലിറ്റര്‍
ഓറഞ്ച് ജ്യൂസ്- 1 കപ്പ്
പഞ്ചസാര- 125 ഗ്രാം
ഓറഞ്ച് മാര്‍മലേഡ്- 4 ടീ സ്പൂണ്‍
മുട്ട വെള്ള- 2
തയ്യാറാക്കുന്ന വിധം
ക്രീമും കണ്ടന്‍സ്ഡ് മില്‍ക്കും നന്നായി അടിച്ച് യോജിപ്പിക്കുക. ഇതിലേക്ക് ഓറഞ്ച് മാര്‍മലേഡ്, പഞ്ചസാര ചേര്‍ത്ത് യോജിപ്പിക്കുക. ഓറഞ്ച് ജ്യൂസ് ചേര്‍ത്ത് നന്നായി അടിച്ച് പതപ്പിക്കുക. ഇതിലേക്ക് മുട്ടവെള്ള ചേര്‍ത്ത് അടിച്ചശേഷം തണുപ്പിക്കാന്‍ വയ്ക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇതെടുത്ത് വീണ്ടും ബീറ്റ് ചെയ്ത് സെറ്റ് ചെയ്യാന്‍ വയ്ക്കുക. ശേഷം വിളമ്പാം.

കരിക്ക് ഐസ്‌ക്രീം

ആവശ്യമുള്ള സാധനങ്ങള്‍
പാല്‍- രണ്ട് കപ്പ്
മുട്ടയുടെ വെള്ള- രണ്ടെണ്ണത്തിന്റെ
പഞ്ചസാര- അരക്കപ്പ്
ഇളംകരിക്ക് വടിച്ചെടുക്കാവുന്ന പാകത്തിലുള്ളത്- ഒരു കപ്പ്
ജലാറ്റിന്‍ – 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
കാല്‍കപ്പ് ചൂടാക്കി ജലാറ്റിന്‍ അലിയിച്ച് വയ്ക്കുക. ബാക്കി പാലില്‍ പഞ്ചസാര കലക്കി അരിച്ചെടുക്കുക. പാലും പഞ്ചസാരയും അടിച്ചതില്‍ ജലാറ്റിനും മുട്ടയുടെ വെള്ളയും യോജിപ്പിച്ച് വയ്ക്കുക. ഒരു ഡിഷില്‍ കരിക്ക് വിതറി മുകളില്‍ കൂട്ട് ഒഴിച്ച് ഒന്നരമണിക്കൂര്‍ ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ച് ഉപയോഗിക്കാം.

വാനില ഐസ്‌ക്രീം
ആവശ്യമുള്ള സാധനങ്ങള്‍
പഞ്ചസാര – 200 ഗ്രാം
വാനില- എട്ട് തുള്ളി
പാല്‍- 500 മില്ലി
ജലാറ്റിന്‍- 30 ഗ്രാം
തയ്യാറാക്കുന്ന വിധം
കാച്ചിയ പാല്‍ പാട കളഞ്ഞെടുക്കണം. കുറച്ച് പാല്‍ ജലാറ്റിന്‍ കുതിര്‍ത്തുവയ്ക്കണം. പാല്‍ തിളച്ചശേഷം കുതിര്‍ന്ന ജലാറ്റിന്‍ ഇട്ട് ഇളക്കണം. കട്ടിയാവുമ്പോള്‍ വാങ്ങിവയ.്ക്കാം. തണുത്തുകഴിയുമ്പോള്‍ പ്ഞ്ചസാല പൊടിച്ചതും വാനിലയും ചേര്‍ത്ത ശേഷം നല്ലവണ്ണം ഇളക്കുക. ഐസ് ബോക്‌സില്‍ വച്ച് തണുപ്പിച്ചശേഷം കഴിക്കാം.

ഫ്രൂട്ടി ഗ്രേപ്പ് ക്രീം

ആവശ്യമുള്ള സാധനങ്ങള്‍
ജെല്ലി ഉണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍
പഞ്ചസാര- എട്ട് ടേബിള്‍ സ്പൂണ്‍
വെള്ളം- രണ്ട് കപ്പ്
ജലാറ്റിന്‍- നാല് ടീസ്പൂണ്‍
ടൊനോവിന്‍ ഫ്‌ളേവര്‍- ഒരു ടീ സ്പൂണ്‍
നാരങ്ങാനീര്- നാല് ടീസ്പൂണ്‍
ഐസ്‌ക്രീം എസന്‍സ്- അരടീസ്പൂണ്‍
പഞ്ചസാര- രണ്ട് ടേബില്‍ സ്പൂണ്‍
ഫ്രൂട്ട്‌സ് – കുറച്ച്
പാല്‍പ്പാട- രണ്ട സ്പൂണ്‍
പനിനീര്‍- ഒരുകപ്പ്
തേന്‍- രണ്ട് ടേബിള്‍സ്പൂണ്‍
പാല്‍- ഒരു കപ്പ്
തയ്യാറാക്കുന്നവിധം
തിളപ്പിച്ച വെള്ളത്തില്‍ ജലാറ്റിന്‍ അലിയിപ്പിക്കുക. പഞ്ചസാര, ടൊനോവിന്‍ ഫ്‌ളേവര്‍, നാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കി വാങ്ങിവയ്ക്കുക. ഇത് തണുക്കുമ്പോള്‍ ഫ്രിഡ്ജില്‍ സെറ്റാവാന്‍ വയ്ക്കുക. പാല്‍, പഞ്ചസാര, തേന്‍, പാല്‍പ്പാട, പനിനീര്‍, ഐസ്‌ക്രീം എസന്‍സ് എന്നിവ മിക്‌സിയില്‍ അടിച്ചെടുക്കുക. പഴക്കഷണങ്ങളും ജെല്ലിയും അടുക്കടുക്കായിവച്ച് തയ്യാറാക്കിവച്ചിരിക്കുന്ന മിശ്രിതമിട്ട് ഉപയോഗിക്കാം. ഫ്രൂട്ടി ഗ്രേപ്പ് ക്രീം റെഡി.

ചോക്ലേറ്റ് ഐസ്‌ക്രീം

ആവശ്യമുള്ള സാധനങ്ങള്‍
പാല്‍- മൂന്ന് കപ്പ്
പഞ്ചസാര- ഒരു കപ്പ്
വെണ്ണ- പാകത്തിന്
ഏലക്കായ്- ഒരു ടീ സ്പൂണ്‍
കൊക്കോപ്പൊടി- കാല്‍കപ്പ്
അണ്ടിപ്പരിപ്പ്- കാല്‍കപ്പ്
വാനില എസന്‍സ്- അരടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിില്‍ പാല്‍ ചൂടാക്കി പഞ്ചസാരയും കൊക്കോപ്പൊടിയും വറുത്ത് പൊടിച്ച അണ്ടിപ്പരിപ്പും ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് വെണ്ണയും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് കുറുകുമ്പോള്‍ ഇറക്കിവച്ച് വാനിലാ എസന്‍സ് ഒഴിച്ച് തണുത്തതിന് ശേഷം മുറിച്ച് വിളമ്പാം.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.