സച്ചിന്റെ റെക്കോഡ് മറികടന്ന് കോലി

സച്ചിന്റെ റെക്കോഡ് മറികടന്ന് കോലി

India Vs Australia 2ODI in Jaipur

അഡ്‌ലെയ്ഡ്: പാകിസ്താനെതിരെ നേടിയ 107 റണ്ണിലൂടെ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡ് തിരുത്തിയിരിക്കുകയാണ് വിരാട് കോലി. 2003ല്‍ സച്ചിന്‍ നേടിയ 98 റണ്ണായിരുന്നു ഇതുവരെയുള്ള പാകിസ്താനെതിരായ ഏറ്റവും മികച്ച സ്‌കോര്‍. ലോകകപ്പില്‍ പാകിസ്താനെതിരെ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഇരുപതാമത്തെ സെഞ്ച്വറിയാണ് പാകിസ്താനെതിരെയുള്ള വിരാട് കോലിയുടെ 107 റണ്‍സ്. ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ഒന്‍പതാമത്തെ ഇന്ത്യന്‍ താരവുമാണ് കോലി. ഒന്നില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരവും. പാകിസ്താനെതിരായ നേട്ടത്തോടെ രണ്ട് ലോകകപ്പ് സെഞ്ച്വറിയെന്ന രാഹുല്‍ ദ്രാവിഡിന്റെയും വീരേന്ദര്‍ സെവാഗിന്റെയും നേട്ടത്തിനൊപ്പമെത്തുകയും ചെയ്തു കോലി. സച്ചിനും ഗാംഗിയും മാത്രമാണ് സെഞ്ച്വറി നേട്ടത്തില്‍ ഇപ്പോള്‍ കോലിക്ക് മുന്‍പിലുള്ളത്. 2011ല്‍ ധാക്കയില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു കോലിയുടെ കന്നി ലോകകപ്പ് സെഞ്ച്വറി. ഇന്ത്യ വിജയിച്ച ആ മത്സരത്തില്‍ 100 റണ്ണെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു ഇന്ത്യന്‍ ഉപനായകന്‍.

ലോകകപ്പിലെ സെഞ്ച്വറികളുടെ കണക്കുപുസ്തകത്തില്‍ ഒന്നാം സ്ഥാനത്ത് സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ. കാല്‍ നൂറ്റാണ്ടു കാലം കളിക്കളത്തില്‍ നിറഞ്ഞുനിന്ന സച്ചിന്‍ ആറ് സെഞ്ച്വറിയാണ് ലോകകപ്പില്‍ നേടിയത്. 1996ല്‍ കട്ടക്കില്‍ കെനിയക്കെതിരെ 127, 1996ല്‍ ശ്രീലങ്കയ്‌ക്കെതിരെ ന്യൂഡല്‍ഹിയില്‍ 137, 1999ല്‍ ബ്രിസ്‌റ്റോളില്‍ കെനിയക്കെതിരെ 140, 2003ല്‍ പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗില്‍ നമീബിയക്കെതിരെ 152, 2011ല്‍ ബാംഗ്ലൂരില്‍ ഇംഗ്ലണ്ടിനെതിരെ 120, 2011ല്‍ തന്നെ നാഗ്പുരില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 111 എന്നിവയാണ് സച്ചിന്റെ സെഞ്ച്വറികള്‍. രണ്ട് ലോകകപ്പുകളില്‍ രണ്ടു വീതം സെഞ്ച്വറികള്‍ നേടിയെന്ന ബഹുമതിയും സച്ചിന് സ്വന്തമാണ്.

ലോകകപ്പിലെ സെഞ്ച്വറി നേട്ടത്തില്‍ സച്ചിന് പിറകില്‍ രണ്ടാം സ്ഥാനത്തുള്ളത് മുന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ്. അഞ്ച് ലോകകപ്പ് സെഞ്ച്വറികളാണ് ഗാംഗുലി നേടിയത്. 1999ല്‍ ടോന്‍ടണില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ആദ്യ സെഞ്ച്വറി (183), 2003ല്‍ പീറ്റര്‍മാരിറ്റസ്ബര്‍ഗില്‍ നമീബിയക്കെതിരെ 112, 2003ല്‍ കേപ് ടൗണില്‍ കെനിയക്കെതിരെ 107, 2003ല്‍ ഡര്‍ബനില്‍ കെനിയക്കെതിരെ തന്നെ 111 എന്നിവയാണ് ഗാംഗുലിയുടെ സെഞ്ച്വറികള്‍.

കോലിക്ക് പുറമെ രണ്ട് ലോകകപ്പ് സെഞ്ച്വറികള്‍ നേടിയ മറ്റര രണ്ട് ഇന്ത്യ, താരങ്ങള്‍ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡും വീരേന്ദര്‍ സെവാഗുമാണ്. 1999ല്‍ ബ്രിസ്‌റ്റോളില്‍ കെനിയക്കെതിരെ നേടിയ 104 നോട്ടൗട്ട് ആയിരുന്നു ദ്രാവിഡിന്റെ ആദ്യ ലോകകപ്പ് സെഞ്ച്വറി. അതേ ലോകകപ്പില്‍ തന്നെ ടോന്‍ടണില്‍ ശ്രീലങ്കയ്‌ക്കെതിരെയും ദ്രാവിഡ് സെഞ്ച്വറി നേടി. 145 റണ്‍സ്.

2007ല്‍ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ ബര്‍മുഡയ്‌ക്കെതിരെ നേടിയ 117 റണ്‍സും 2011ല്‍ ധാക്കയില്‍ ബംഗ്ലാദേശിനെതിരെ നേടിയ 175 ഉമാണ് സെവാഗിന്റെ സെഞ്ച്വറികള്‍.

ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരം 1983ലെ വീരനായകന്‍ കപില്‍ദേവാണ്. 1983ല്‍ ടേണ്‍ബ്രിഡ്ജിലെ വിഖ്യാതമായ 175 നോട്ടൗട്ട്. ഏറെക്കാലം ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായിരുന്നു ഇത്.

സുനില്‍ ഗവാസ്‌ക്കര്‍-103 (1987ല്‍ നാഗ്പുരില്‍ ന്യൂസീലന്‍ഡിനെതിരെ), വിനോദ് കാംബ്ലി-106 (1996ല്‍ കാണ്‍പുരില്‍ സിംബാബ്‌വെയ്‌ക്കെതിരെ), അജയ് ജഡേജ-100 (1999ല്‍ ടോന്‍ടണില്‍ ശ്രീലങ്കയ്‌ക്കെതിരെ) എന്നിവരാണ് ലോകപ്പിലെ മറ്റ് ഇന്ത്യന്‍ സെഞ്ചൂറിയന്മാര്‍.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.