മൂന്നാം സ്ഥാനവുമായി കേരളം കുതിക്കുന്നു

തിരുവനന്തപുരം: സൈക്ലിങ് താരങ്ങളുടെ മികവില്‍ ദേശീയ ഗെയിംസില്‍ സ്വര്‍ണം വാരി മുന്നേറുകയാണ് കേരളം. വനിതകളുടെ നാല് കിലോമീറ്റര്‍ ടീം പെര്‍സ്യൂട്ടിലാണ് കേരളം ഇരുപത്തിയെട്ടാം സ്വര്‍ണം നേടിയത്. ലിഡിയമോള്‍ സണ്ണി, വി.ജി. പാര്‍വതി, വി.രജനി, മഹിത മോഹന്‍ എന്നിവരാണ് മെഡല്‍ ജേതാക്കള്‍. സൈക്ലിങ്ങില്‍ കേരളം നേടുന്ന നാലാമത്തെ സ്വര്‍ണമാണിത്.
ഇതോടെ മെഡല്‍ പട്ടികയില്‍ കേരളം മഹാരാഷ്ട്രയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. മഹാരാഷ്ട്രയ്ക്ക് 27 സ്വര്‍ണമാണുള്ളത്. 30 സ്വര്‍ണമുള്ള ഹരിയാണയും 68 സ്വര്‍ണം സ്വന്തമായുള്ള സര്‍വീസസും മാത്രമാണ് ഇനി കേരളത്തിന്റെ മുന്നില്‍.

