കാട്ടാല്‍ ട്രസ്റ്റിന്റെ പ്രഥമ കാട്ടാല്‍ പുരസ്‌കാരം എം.ടി.ക്ക്‌

കാട്ടാല്‍ ട്രസ്റ്റിന്റെ പ്രഥമ കാട്ടാല്‍ പുരസ്‌കാരം എം.ടി.ക്ക്‌

Nw00101

തിരുവനന്തപുരം: കാട്ടാല്‍ ട്രസ്റ്റിന്റെ പ്രഥമ കാട്ടാല്‍ പുരസ്‌കാരം എം.ടി.വാസുദേവന്‍ നായര്‍ക്ക് ലഭിച്ചു. 60,001 രൂപയും കാട്ടാല്‍ ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരമെന്ന് പുരസ്‌കാരനിര്‍ണയ സമിതി അധ്യക്ഷന്‍ എം.എ.ബേബി പത്രസമ്മേളനത്തില്‍ പറഞ്ഞു. മലയാളസാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവന മാനിച്ചാണ് എം.ടി.ക്ക് പുരസ്‌കാരം നല്‍കുന്നത്. കാട്ടാല്‍ മേള എന്ന പേരില്‍ ഏപ്രില്‍ 22 മുതല്‍ 30 വരെ കാട്ടാക്കടയില്‍ പുസ്തകമേള സംഘടിപ്പിക്കുമെന്ന് കവി മുരുകന്‍ കാട്ടാക്കട പറഞ്ഞു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.