യെമനില്‍നിന്നും എത്തിയവര്‍ക്ക് കേരളത്തിലേക്ക് യാത്രാസൗകര്യം നല്‍കും: കെ.സി ജോസഫ്

യെമനില്‍നിന്നും എത്തിയവര്‍ക്ക് കേരളത്തിലേക്ക് യാത്രാസൗകര്യം നല്‍കും: കെ.സി ജോസഫ്

0_135573781846_news

കൊച്ചി: യെമനില്‍ നിന്നും ഇന്നലെ അര്‍ദ്ധരാത്രി മുംബൈയിലെത്തിയ 168 മലയാളികള്‍ക്ക് നാട്ടിലേക്ക് യാത്രാസൗകര്യമൊരുക്കുമെന്ന് മന്ത്രി കെ.സി ജോസഫ്.

മുംബൈയില്‍ നിന്നും കേരളത്തിലേക്ക് വിമാനടിക്കറ്റോ ട്രെയിന്‍ ടിക്കറ്റോ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ പ്രതിഷേധിച്ചിരുന്നു.

എസി ബസുകള്‍ ഉപയോഗിച്ച് ഇവരെ നാട്ടിലെത്തിക്കാനോ ട്രെയിന്‍ടിക്കറ്റ് നല്‍കാനോ നടപടിയെടുക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വ്യോമസേനാ വിമാനത്തിലെത്തിയ 168 പേരാണ് മുംബൈ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുന്നത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്നലെ രാത്രി 195 പേര്‍ കൊച്ചിയിലെത്തിയിരുന്നു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.