ലോകസുന്ദരിപ്പട്ടം കൊണ്ടുവരാന്‍ മോഹം എയ്‌ലീന കാതറിന്‍ അമൊണ്‍

ലോകസുന്ദരിപ്പട്ടം കൊണ്ടുവരാന്‍ മോഹം എയ്‌ലീന കാതറിന്‍ അമൊണ്‍

_MG_9795

ലോകമെമ്പാടും നടക്കുന്ന സൗന്ദര്യമത്സരങ്ങള്‍ കിരീടജേതാക്കളായ ഒട്ടേറെ സൗന്ദര്യറാണിമാരുടെ ജീവിതങ്ങളെ മാറ്റിമറിച്ചിട്ടുണ്‍്. ഇക്കുറി ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്നുള്ള എയ്‌ലീന കാതറിന്‍ അമൊണ്‍ ആണ് മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2015ല്‍ കിരീടമണിഞ്ഞത്. മിസ് ക്യാറ്റ്‌വാക്ക് വിഭാഗത്തിലും എയ്‌ലീനയാണ് ജേതാവ്.
ദക്ഷിണേന്ത്യയുടെ സുന്ദരമുഖമായി മാറിയ എയ്‌ലീനയോട് സംസാരിച്ചാല്‍ ഒറ്റയടിക്ക് അനുഭവവേദ്യമാവുക അവരുടെ ലാളിത്യവും എളിമയും ആണ്. സൗന്ദര്യത്തിന്റെയു ബുദ്ധിയുടെയും മനോഹരമായ സംഗമമാണ് ഈ പെണ്‍കുട്ടി. പാരമ്പര്യത്തിന് പ്രാധാന്യം കൊടുക്കുന്ന കുടുംബത്തിന്റെ എതിര്‍പ്പു വകവയ്ക്കാതെ ഫാഷന്‍ ലോകം തിരഞ്ഞെടുത്തത് എയ്‌ലീനയുടെ ഉറച്ച തീരുമാനത്തിന്റെ ഭാഗമാണ്. എന്തുകൊണ്‍ാണ് ഈ തീരുമാനം എന്ന് ചോദിച്ചാല്‍ ഇന്റര്‍നാഷണല്‍ ബിസിനസ്സ് വിദ്യാര്‍ത്ഥിയായ എയ്‌ലീന പറയുന്നു: ‘സുഷ്മിതാ സെന്നും ഐശ്വര്യാറായി ബച്ചനും 1994ല്‍ മിസ് യൂണിവേഴസ്- മിസ് വേള്‍ഡ് കിരീടങ്ങള്‍ നേടുന്നത് കണ്‍തിന് ശേഷം ഒരു കിരീടം നേടുകയോ റാമ്പില്‍ നടക്കുകയോ ചെയ്യണമെന്നത് എന്റെ ജീവിതസ്വ
പ്‌നമായിരുന്നു. ഇപ്പോള്‍ മിസ് ഡിവ 2015ന് തയ്യാറെടുക്കുകയാണ് എയ്‌ലീന. നേരത്തെ മിസ് ഇന്ത്യ 2014ല്‍ ആദ്യ 40 പേരില്‍ ഒരാളായിരുന്നു എയ്‌ലീന. മഴവില്‍ മനോരമയുടെ ‘മിടുക്കി’ എന്ന റിയാലിറ്റി ഷോയിലെ ആദ്യനാല് സ്ഥാനക്കാരില്‍ ഒരാളായിരുന്നു. 2012 മിസ് കേരള, മിസ് കന്‍ജെനിയാലിറ്റി, മിസ് ടാലന്റ് ഇന്‍ മിസ്റ്റര്‍ ആന്റ് മിസ് ബോഡി പെര്‍ഫെക്ട് എന്നീ സമ്മാനങ്ങള്‍ നേടിയിട്ടുണ്‍്. മലയാള സിനിമയില്‍ ലാല്‍ ജൂനിയറിന്റെ ‘ഹൈ, ഐയാം ടോണി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.

താങ്കളെ വിശദീകരിക്കാവുന്ന മൂന്ന് വാക്കുകള്‍?
ഒരു സ്വപ്‌നാടക, വിശ്വാസി, ലക്ഷ്യം നേടുന്നയാള്‍.

മിസ് സൗത്ത് ഇന്ത്യയായപ്പോള്‍ എന്ത് തോന്നി?
തുടക്കത്തില്‍ ഞാന്‍ പല സൗന്ദര്യമത്സങ്ങളിലും പങ്കെടുത്തിരുന്നെങ്കിലും ഫൈനലില്‍ എത്താതിരുന്നപ്പോഴെല്ലാം എന്റെ ഹൃദയം തകരുമായിരുന്നു. എനിക്ക് വിശ്വാസവും പ്രതീക്ഷയും ഏതാണ്‍് അസ്തമിച്ചതുപോലെയായിരുന്നു. ‘മിടുക്കി’ എന്റെ ജീവിതത്തിലെ വലിയൊരു നാഴികക്കല്ലായിരുന്നു. അംബികാ മാഡത്തിനെപ്പോലെ ഒരാള്‍ ‘നീ എന്തായാലും മിസ് ഇന്ത്യയില്‍ പങ്കെടുക്കണം’ എന്ന് പറഞ്ഞപ്പോള്‍ അതെന്നെ വല്ലാതെ ബാധിച്ചു. അന്നായിരുന്നു ഈ കിരീടം നേടണണെന്ന് ഞാന്‍ തീരുമാനമെടുത്ത നിമിഷം.
പിന്നീട് മിസ് ഇന്ത്യയില്‍ പങ്കെടുത്തു. പ്രാദേശിക, ദേശീയ തലങ്ങളില്‍ വരെ എത്തി. ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. മിസ് സൗത്ത് ഇന്ത്യ 2015 കിരീടം നേടിയപ്പോള്‍ അതെന്നെ സംബന്ധിച്ചിടത്തോളം സ്വപ്‌നസാക്ഷാല്‍ക്കാരത്തിന്റെ നിമിഷമായിരുന്നു. എന്റെ വിജയത്തിലേക്കുള്ള ആദ്യ ചുവടുവയ്പുകള്‍ ആയിരുന്നു. എന്റെ സ്വപ്‌നങ്ങള്‍ നേടുന്നതിലേക്ക് അത് എനിക്ക് നല്ലൊരു പ്രോ ത്സാഹനം നല്കി. ദക്ഷിണേന്ത്യയെ പ്രതിനിധീകരിക്കുന്ന മുഖമായി മിസ് ഇന്ത്യക്ക് പോകുക എന്നത് വലിയൊരു ഉത്തരവാദിത്വമാണ്. നിങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്‍െങ്കില്‍, നിങ്ങള്‍ക്ക് ആഗ്രഹിക്കുന്നതെന്തും നേടാന്‍ സാധിക്കും. കഠിനാധ്വാനവും ആത്മവിശ്വാസവും ആണ് എന്നെ മിസ് സൗത്ത് ഇന്ത്യ കിരീടം നേടാന്‍ പ്രാ
പ്തമാക്കിയത്.
മറ്റ് മത്സാരാര്‍ത്ഥികളെ പിന്നിലാക്കാനുള്ള എന്ത് സവിശേഷതകളായിരുന്നു താങ്കള്‍ക്ക് ഉണ്‍ായിരുന്നത്?
എനിക്ക് നേടിയെടുക്കേണ്‍ത് എന്താണെന്ന ലക്ഷ്യത്തില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഞാന്‍ എന്റെ ഏറ്റവും മികച്ചത് നല്കി. ഈ മത്സരത്തില്‍ വിജയിക്കുമോ പരാജയപ്പെടുമോ എന്ന കാര്യത്തില്‍ എനിക്ക് ചെറിയ സംശയം പോലും ഇല്ലായിരുന്നു

മറ്റുള്ളവരില്‍ നിന്നും താങ്കളെ വ്യത്യസ്തയാക്കിയത്?
എന്റെ എളിമ നിറഞ്ഞ പെരുമാറ്റമാണ് എന്നെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ സ്‌നേഹിക്കുന്നവരില്‍ നിന്നും എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അഭിനന്ദനമാണ് വാസ്തവത്തില്‍ അത്. അവര്‍ പറയും; ‘നീ ഒട്ടും മാറിയിട്ടില്ല’ എന്ന്.

വിജയമന്ത്രം?
കഠിനാധ്വാനം, കഠിനാധ്വാനം, കഠിനാധ്വാനം…വിജയത്തിലേക്ക് എളുപ്പവഴികളില്ല.

മോഡലിംഗ് പെണ്‍കുട്ടികള്‍ക്ക് പറ്റിയ നല്ല കരിയര്‍ തീരുമാനമല്ലെന്ന് നിരവധി മാതാപിതാക്കള്‍ ചിന്തിക്കുന്നു. എന്താണ് ഇക്കാര്യത്തില്‍ താങ്കളുടെ തീരുമാനം? താങ്കളുടെ കുടുംബം എത്രത്തോളം താങ്കളെ പി
ന്തുണയ്ക്കുന്നു?
അത് വാസ്തവമാണ്. കുട്ടിയായിരിക്കുമ്പോള്‍ റാമ്പില്‍ നടക്കാനു
ള്ള എന്റെ മോഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്റെ അച്ഛനമ്മമാരും ഇതിനെതിരായിരുന്നു. പക്ഷെ കാലം കടന്നുപോയപ്പോള്‍, എനിക്ക് മോഡലിംഗ് ഒഴികെ ഒന്നിനെക്കുറിച്ചും ചിന്തിക്കാന്‍ കഴിഞ്ഞില്ല. ബിരുദപഠനത്തിന് ശേഷം ഞാന്‍ എന്റെ സ്വപ്‌നത്തിലേക്ക് സ്വയം തിരിഞ്ഞു. ഞാന്‍ ജീവിതത്തില്‍ ഇതാണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് മാതാപിതാക്കളോട് പറയുകയായിരുന്നു. എന്റെ ഒരു ഷോ കാണാന്‍ ഞാന്‍ അവരെ നിര്‍ബന്ധിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായപ്പോള്‍ അവരും എന്നെ പിന്തുണയ്ക്കുന്നവരായി.
ഓരോ തൊഴിലിനുംഅതിന്റേതായ പോസിറ്റീവുകളും നെഗറ്റീവുകളും ഉണ്‍്. നിങ്ങള്‍ സ്വന്തം നിലപാടെടുക്കൂ. ആരും അതിനെ കുഴപ്പത്തിലാക്കാന്‍ വരില്ല. നിങ്ങളുടെ ആളുകളോടുള്ള പെരുമാറ്റം വലിയൊരു ഘടകമാണ്. എപ്പോഴും വേണ്‍തും വേണ്‍ാത്തതും തിരിച്ചറിയുന്നവരായിരിക്കണം. നിങ്ങള്‍ കരിയറിന്റെ ഉയരങ്ങളിലേക്ക് പോകുമ്പോള്‍ തറയില്‍ ഉറച്ചു നില്ക്കണം, നിങ്ങളെ സ്വയം നഷ്ടപ്പെടുത്താതെ നോക്കണം. ഒരിക്കലും ഗ്ലാമറിന്റെയും തിളക്കങ്ങളുടെയും ലോകത്ത് സ്വയം നഷ്ടപ്പെടുത്താതെ നോക്കണം.

ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട മിസ് ഇന്ത്യ?
സുസ്മിത സെന്‍. അവരാണ് ഉള്ളി
ലും പുറത്തും ഏറ്റവും സുന്ദരിയായ വ്യക്തി.

എവിടെ നിന്നാണ് നിങ്ങള്‍ പ്രചോദനം ആര്‍ജ്ജിക്കുന്നത്?
നേരത്തെ പറഞ്ഞതുപോലെ…സുസ്മിതാ സെന്‍ ആണ് എന്റെ ഏറ്റവും വലിയ പ്രചോദനം. അംബികാ പിള്ള സലൂണിന്റെ ഉദ്ഘാടനസമയത്ത് ഞാന്‍ അവരോട് സംസാരിച്ചപ്പോള്‍, അവര്‍ എന്നെ മറ്റേതോ ലോകത്തേക്ക് കൊണ്‍ുപോയി. അവര്‍ക്ക് ആ സുന്ദരിപ്പട്ടത്തിന്റെ പ്രഭാവലയം എപ്പോഴും ഉണ്‍്. ഒരു വ്യക്തി എന്ന നിലയില്‍ അവര്‍ സുന്ദരിയാണ്. മുന്‍ ലോകസുന്ദരി ഐശ്വര്യാ റായ് ബച്ചനും മറ്റൊരു പ്രചോദനമാണ്. കാരുണ്യപ്രവര്‍ത്തനങ്ങളുടെയും സാമൂഹ്യപ്രശ്‌നങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളുടെയും പേരില്‍ അറിയപ്പെടുന്നു. അതുപോലെ ദീപികാ പദുക്കോണിനെ അവരുടെ വ്യക്തിത്വത്തിന്റെ പേരില്‍ ഞാന്‍ ആരാധിക്കുന്നു.

വ്യവസായത്തിലെ ചില വലിയ ഡിസൈനര്‍മാര്‍ക്കുവേണ്‍ി നിങ്ങള്‍ റാമ്പില്‍ നടന്നു. ഇക്കുട്ടത്തില്‍ ഇഷ്ടപ്പെട്ട ഒരാളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ അത് ആരായിരിക്കും?
സത്യസന്ധമായി പറഞ്ഞാല്‍ ഇതെല്ലാം ദൈവത്തിന്റെ അനുഗ്രഹമായിരുന്നു. ഈ മൂന്ന് വര്‍ഷങ്ങളില്‍, ഈ രംഗത്തെ മികച്ച വ്യക്തികളോടൊപ്പം എനിക്ക് ജോലി ചെയ്യാന്‍ കഴിഞ്ഞിട്ടുണ്‍്. രോഹിത് ബാല്‍, ഹരി ആനന്ദ്, ബീന കണ്ണന്‍, മരിയ റോസ തുടങ്ങിയവരോടൊപ്പം പങ്കെടുത്തു. എന്റെ ഏറ്റവും വലിയ പ്രചോദനമായ സുസ്മിതാ സെന്നോടൊപ്പവും റാമ്പില്‍ നടക്കാനുള്ള ഭാഗ്യമുണ്‍ായി. രോഹിത് ബാല്‍ ആയിരിക്കും കാരണം കുട്ടിക്കാലത്ത് ഞാന്‍ അറിയുന്ന ഒരേയൊരു പേര് ആണ് ഇത്. അദ്ദേഹത്തോടൊപ്പം റാമ്പില്‍ നടന്നപ്പോള്‍ എനിക്ക് മറ്റൊരു സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നതുപോലെയായിരുന്നു.

യഥാര്‍ത്ഥ സൗന്ദര്യം എന്നാല്‍ താങ്കളെ സംബന്ധിച്ചത്തോളം എന്താണ്?
സൗന്ദര്യം ഒരാളുടെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. ഒരാളുടെ ജീവിതത്തെ സ്വാധീനക്കാന്‍ അതിന് കഴിയും. അത് എല്ലാവരിലൂടെയും കടന്നുപോ കുന്ന ആന്തരികമായ സന്തോഷവും പോസിറ്റീവ് എനര്‍ജിയുമാണ്.

താങ്കളെ സംബന്ധിച്ചിടത്തോളം എന്താണ് ഫാഷന്‍?
ഏറ്റവും പുതിയ കാര്യങ്ങള്‍ പിന്തുടരുകയും അപ്-ടു-ഡേറ്റ് ആയിരിക്കുകയും ചെയ്യുക എന്നതാണ്. ഫാഷന്‍ എന്നത് നമ്മുടെ കംഫര്‍ട്ടിന് വേണ്‍ി ഡ്രസ് ചെയ്യുക എന്നതുമായിരിക്കണം.

മണപ്പുറം മിസ് സൗത്ത് ഇന്ത്യ എന്ന വേദി എന്താണ് താങ്കള്‍ക്ക് സമ്മാനിച്ചത്.
എനിക്ക് വിജയം രുചിച്ചറിയാന്‍ കഴിഞ്ഞ ഒരു അത്ഭുതകരമായ ഒരു വേദിയായിരുന്നു അത്. എന്നെ സംബന്ധിച്ചിടത്തോളം മണപ്പുറം മിസ് സൗത്ത് ഇന്ത്യ വീട്ടിനു പുറത്തുള്ള ഒരു വീട് പോലെയാണ്. അജിത് സാര്‍, ജെബിത മാഡം, വാലെന്റിന മാഡം, സമീര്‍ സാര്‍ എന്നിവരാണ് അവിടെ എന്റെ പ്രചോദനം. അവരുടെ സഹായവും പിന്തുണയും ഇല്ലെങ്കില്‍ ഈ കിരീടം നേടാന്‍ എനിക്ക് കഴിയില്ലായിരുന്നു.
ഭാവിയെക്കുറിച്ച് നിങ്ങള്‍ക്കുള്ള പ്രതീക്ഷകളും സങ്കല്പങ്ങളും എന്താണ്?
സൗന്ദര്യമത്സരത്തിലെ അന്താരാഷ്ട്ര കിരീടം ഇന്ത്യയിലേക്ക് കൊണ്‍ുവരിക അതുവഴി ഒരു അറിയപ്പെടുന്ന മുഖമായി മാറുക- ഇതാണ് ഇപ്പോഴത്തെ സ്വപ്‌നം. ശരീരത്തെ ഒരുക്കുന്നതിന്റെ ഭാഗമായി ഭക്ഷണ
നിയന്ത്രണവും വ്യായാമങ്ങളും തുടങ്ങിക്കഴിഞ്ഞു. നല്ലൊരു ബാങ്ക് നിക്ഷേപമുണ്‍ായാല്‍, സാമൂഹ്യക്ഷേമത്തിന് വേണ്‍ി പ്രവര്‍ത്തിക്കാനും
ഞാന്‍ ആഗ്രഹിക്കുന്നു. ആലുവയിലെ ഒരു സ്‌കൂളിന് ചെറിയ സഹായം ചെയ്തുകൊണ്‍് ഞാന്‍ ഇത് തുടങ്ങിക്കഴിഞ്ഞു. മിടുക്കി റിയാലിറ്റി ഷോയുടെ നാളുകളില്‍ കിട്ടിയ വരുമാനത്തില്‍ നിന്ന് ആലുവയിലെ സ്‌കൂളിലെ കുട്ടികള്‍ക്ക് പുതിയ പു
സ്തകങ്ങള്‍ ഉള്ള ഒരു ലൈബ്രറി സ്ഥാപിച്ചുകൊടുത്തു. എന്റെ കൂട്ടുകാരോടും കുറച്ച് പുസ്തകങ്ങള്‍ കൊടുക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. പഠിപ്പിനെ സഹായിക്കുന്ന നല്ല അന്തരീക്ഷം ഉണ്‍ാക്കുന്ന തരത്തിലുള്ള ഒരു കളര്‍ സ്‌കൂളിന് നല്കാനും ഞാന്‍ സഹായിച്ചു.

അവസാനമായി എന്തെങ്കിലും?
നിങ്ങള്‍ക്ക് ഒരു സ്വപ്‌നമുണ്‍െങ്കില്‍ അതില്‍ വിശ്വസിക്കുകയും അത് നേടിയെടുക്കുന്നതുവരെ അതിനെ പി
ന്തുടരുകയും വേണം. ഒരു അവസരം നിങ്ങളുടെ വഴിയില്‍ വരികയാണെങ്കില്‍ അത് എന്തായാലും അതിനെ സ്വീകരിക്കണം. പശ്ചാത്താപം ഒഴിവാക്കാന്‍ നിങ്ങളുടെ 100% ഉം അതിന് നല്കണം.

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.