സിപ്ഡയലിനെ ട്വിറ്റര്‍ വാങ്ങുന്നു

സിപ്ഡയലിനെ ട്വിറ്റര്‍ വാങ്ങുന്നു

4114740118_ca9dac536b_o
ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റിംഗില്‍ സ്റ്റാര്‍ട്ടപ് കമ്പനിയായ സിപ് ഡയലിനെ ട്വിറ്റര്‍ വാങ്ങുന്നു. ഏകദേശം 3കോടി മുതല്‍ 4കോടി വരെ ഡോളറിനാണ് വാങ്ങുന്നത്. മൊബൈല്‍ വിപണിയില്‍ ലോകത്ത് രണ്‍ാം സ്ഥാനത്തു നില്ക്കുന്ന ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. മാര്‍ക്കറ്റിംഗ് പ്രചാരണത്തിനായി കമ്പനികളുടെ ഫോണ്‍ നമ്പറുകള്‍ നല്കുന്നതാണ് ബാംഗ്ലൂര്‍ ആസ്ഥാനമായ സിപ് ഡയലിന്റെ സേവനം. ഈ നമ്പറുകളിലേക്ക് വിളിക്കുന്ന ഉപഭോക്താക്കള്‍ക്ക് പ്രൊമോഷന്‍ ആവശ്യമുള്ള കമ്പനികള്‍ക്ക് സിപ് ഡയല്‍ ഒരു ഫോണ്‍ നമ്പര്‍ നല്കും. അത് കമ്പനികള്‍ക്ക് അവരുടെ പരസ്യങ്ങളില്‍ ഉപയോഗിക്കാം. ഈ കമ്പനിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയേണ്‍ ഉപഭോക്താവിന് ഈ നമ്പറിലേക്ക് മിസ്സ്ഡ് കാള്‍ നല്കിയാല്‍ മതി. ഉടനെ സിപ് ഡയല്‍ ആ കമ്പനിയുടെ പുതിയ പ്രൊമോഷന്‍ പരിപാടികളെക്കുറിച്ചും ഉല്പന്നങ്ങളെക്കുറിച്ചും എല്ലാ വിവരങ്ങളും ഉപഭോക്താവിന് നല്കും.
സിപ് ഡയല്‍ സേവനം നല്കുന്ന പ്രധാന കമ്പനികള്‍ ഐബിഎം, കെഎഫ്‌സി, പ്രോക്ടര്‍ ആന്റ് ഗാംബിള്‍, ജിലറ്റ് തുടങ്ങിയവയാണ്. നരേന്ദ്രമോഡിയും അമിതാഭ് ബച്ചനും വരെ ഈ കമ്പനിയെ അവരുടെ പ്രൊമോഷന് ഉപയോഗിച്ചിരുന്നു. കരാറിന്റെ വിശദാംശങ്ങള്‍ ട്വിറ്റര്‍ വെളിപ്പെടുത്തിയിട്ടില്ല. ടെക്ക്രഞ്ച് എന്ന കമ്പനിയാണ് പേര് വെളിപ്പെടുത്താനാവാത്ത കേന്ദ്രങ്ങളില്‍ നിന്നും നേടിയ വിവരങ്ങള്‍ അനുസരിച്ച് ട്വിറ്റര്‍ ഏകദേശം 3കോടി മുതല്‍ 5കോടി വരെ ഡോളറിനാണ് സിപ് ഡയലിനെ വാങ്ങിയതെന്ന് വെളിപ്പെടുത്തിയത്. ഈ വ്യാപാര ഇടപാടോടെ തങ്ങളുടെ ഇന്ത്യയിലെ നിക്ഷേപം ഗണ്യമായി വര്‍ധിച്ചിരിക്കുകയാണെന്ന് ട്വിറ്റര്‍ വെളിപ്പെടുത്തി. വലിയ വളര്‍ച്ച നേടാന്‍ കഴിയുമെന്ന് ട്വിറ്റര്‍ പ്രതീക്ഷിക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ.

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.