ടിസിഎസ് വളര്‍ച്ചയുടെ പാതയില്‍

ടിസിഎസ് വളര്‍ച്ചയുടെ പാതയില്‍

TCS-Minneapolis-center-L
ടിസിഎസ് വളര്‍ച്ചയുടെ പാതയിലാണെന്നും പുതിയ ജീവനക്കാരെ ഗണ്യമായ തോതില്‍ ജോലിക്കെടുക്കുമെന്നും ടിസിഎസ് സിഇഒ ചന്ദ്രശേഖരന്‍. കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നു എന്ന അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞുകൊണ്‍ാണ് ചന്ദ്രശേഖരന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ജീവനക്കാര്‍ക്ക് നല്കാനുള്ള വേതനക്കുടിശ്ശിക 100 ശതമാനവും കൊടുത്തുതീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ടിസിഎസിന്റെ മുഖ്യഎതിരാളിയായ ഇന്‍ഫോസിസും നേരത്തെ ജീവനക്കാര്‍ക്കുള്ള ബോണസ് പൂര്‍ണ്ണമായും വിതരണം ചെയ്തിരുന്നു. മറ്റൊരു ഐടി മുന്‍നിര കമ്പനിയായ എച്ച്‌സിഎല്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ ഉണ്‍ാക്കിയ 130 മുന്‍നിര ജീവനക്കാര്‍ക്ക് മെഴ്‌സിഡിസ് ബെന്‍സോ അല്ലെങ്കില്‍ മുഴുവന്‍ ചെലവും കമ്പനിതന്നെ വഹിക്കുന്ന വിദേശ അവധിക്കാലമോ വാഗ്ദാനം ചെയ്തിരുന്നു. ഈ സാമ്പത്തികവര്‍ഷം പുതിയ ജീവനക്കാരുടെ നിയമനത്തിന്റെ എണ്ണം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ കൂട്ടുമെന്ന് ടിസിഎസ് ആഗോള എച്ച്ആര്‍ മേധാവി അജോയ് മുഖര്‍ജി അറിയിച്ചു. പക്ഷെ പുതിയ നിയമനത്തിന്റെ എണ്ണം സംബന്ധിച്ച് വ്യക്തമായ രേഖ അദ്ദേഹം പുറത്തുവിട്ടിട്ടില്ലെങ്കിലും, 2014-2015 സാമ്പത്തികവര്‍ഷത്തില്‍ ടിസിഎസ് ഏകദേശം 52,000 പേരെ പുതുതായി നിയമിച്ചിട്ടുണ്‍െന്ന് അദ്ദേഹം പറഞ്ഞു.

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.