കേണല്‍ മോഹന്‍ലാല്‍ യുദ്ധഭൂമിയിലേക്ക്
കേണല്‍ മോഹന്‍ലാല്‍ വീണ്ടും പട്ടാളക്കാരനായി വെള്ളിത്തിരയിലെത്തുന്നു. മേജര്‍ രവി ഒരുക്കുന്ന 1971 വാര് എന്ന സിനിമയിലാണ് മോഹന്‍ലാല്‍ വീണ്ടും പട്ടാള വേഷമണിയുന്നത്.
1971ല്‍ നടന്ന ഇന്ത്യ-പാക്കിസ്ഥാന് യുദ്ധം പ്രമേയമാക്കി അവതരിപ്പിക്കുന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രമായാണ് മോഹന്‍ലാല്‍ സ്ക്രീനിലെത്തുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന 1971 വാറിനുശേഷം കീര്‍ത്തിചക്രയുടെ രണ്ടാംഭാഗം ഒരുക്കാനാണ് മേജര്‍ രവിയുടെ പ്ലാന്‍.
കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ എന്നിവയാണ് മോഹന്‍ലാല്‍ അഭിനയിച്ച മേജര്‍ രവി ചിത്രങ്ങള്‍. പൃഥ്വിരാജ് നായകനായെത്തിയ പിക്കറ്റ് 43 ആയിരുന്നു മേജര്‍ രവി അവസാനം സംവിധാനം ചെയ്ത സിനിമ.
അതേസമയം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന കനല് എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. പ്രതാപ് പോത്തന്, അതുല്‍ കുല്‍ക്കര്‍ണി, ഹണിറോസ്, ഷീലു എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍