ബാര്‍ കോഴ: അന്വേഷണം പൂര്‍ത്തിയായെന്ന് വിജിലന്‍സ്
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്ന് വിജിലന്‍സ് അറിയിച്ചു. തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയിലാണ് വിജിലന്‍സ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്.
കേസില്‍ അന്വേഷണം അവസാനിച്ചുവെന്നും റിപ്പോര്‍ട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്നും അന്തിമ അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കുമെന്നും വിജിലന്‍സ് എസ്.പി സുകേശന് കോടതിയില്‍ വ്യക്തമാക്കി. ഇനിയുള്ള കാര്യങ്ങള്‍ തന്റെ പൂര്‍ണ നിയന്ത്രണത്തില്‍ അല്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ബിജു രമേശിന്റെ രഹസ്യമൊഴിയും ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാ ഫലവും കേസ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായിരുന്നു. കേസില്‍ മന്ത്രി കെ.എം. മാണിക്കെതിരെ വ്യക്തമായ തെളിവുകളാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്നതെന്നാണ് സൂചന.
ബാര്‍ കേസില്‍ കോടതിയുടെ മേല്‍നോട്ടം ആവശ്യപ്പെട്ട് ബാര്‍ ഹോട്ടല്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍