ജയലളിത വീണ്ടും അധികാരത്തിലേക്ക്; പനീര്‍ശെല്‍വം രാജിവെച്ചു

ജയലളിത വീണ്ടും അധികാരത്തിലേക്ക്; പനീര്‍ശെല്‍വം രാജിവെച്ചു

D92A6138ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത നാളെ സത്യപ്രതിജ്ഞ ചെയ്യും. മദ്രാസ് സര്‍വകലാശാല സെന്റിനറി ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 10.30നാണ് സത്യപ്രതിജ്ഞ. പ്രമുഖ കേന്ദ്രമന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.
അതേസമയം നിലവിലെ മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വം രാജിവെച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ കെ. റോസയ്യക്ക് പനീര്‍ശെല്‍വം രാജിക്കത്ത് കൈമാറി. ഇന്ന് രാവിലെ ചേര്‍ന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗം തങ്ങളുടെ നിയമസഭാകക്ഷി നേതാവായി ജയലളിതയെ തിരഞ്ഞെടുത്തിരുന്നു.

ജയലളിത മുഖ്യമന്ത്രി പദത്തിലേക്ക് തിരികെ വരുന്നതില്‍ ആഹ്ലാദ പ്രകടനങ്ങളുമായി നിരവധി എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരാണ് തമിഴ്‌നാട്ടിലെങ്ങും തെരുവിലിറങ്ങിയത്. വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതിനു മുന്നോടിയായി എംജിആര്‍, പെരിയാര്‍ പ്രതിമകളില്‍ ജയലളിത പുഷ്പാര്‍ച്ചന നടത്തും.

 
66.65 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ച കേസില്‍ ജയലളിതയെ കര്‍ണാടക ഹൈക്കോടതി മേയ് 11ന് കുറ്റവിമുക്തയാക്കി വിധി പ്രസ്താവിച്ചിരുന്നു. കേസില്‍ നാലു വര്‍ഷത്തെ തടവും 100 കോടി രൂപ പിഴയുമാണ് വിചാരണ കോടതി വിധിച്ചിരുന്നത്.

 

 

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.