മില്‍ക്ക് കോക്കനട്ട് ബര്‍ഫി

മില്‍ക്ക് കോക്കനട്ട് ബര്‍ഫി

D92A6138ആഘോഷവേളകളില്‍ മധുരം പകരാന്‍ ഇതാ വടക്കേ ഇന്ത്യന്‍ വിഭവമായ മില്‍ക്ക് കോക്കനട്ട് ബര്‍ഫി

ആവശ്യമുള്ള സാധനങ്ങള്‍

പാല്‍ – 1 ലിറ്റര്‍
പഞ്ചസാര – 1/4 കിലോ
തേങ്ങ ചിരവിയത് – 2 കപ്പ്
ഏലയ്ക്കാപ്പൊടി – 1 ടീസ്പൂണ്‍
റോസ് എസന്‍സ് – 1 ടീസ്പൂണ്‍
ഉണക്കമുന്തിരി – 10 എണ്ണം
നെയ്യ് – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

കുറഞ്ഞ തീയില്‍ പാല്‍, പഞ്ചസാര, തേങ്ങ എന്നിവ വേവിച്ച് കട്ടിയാവുന്നത് വരെ ഇളക്കുക. ഇതിലേക്ക് ഏലയ്ക്കാപ്പൊടി, ഉണക്കമുന്തിരി, എസന്‍സ് എന്നിവ ചേര്‍ത്ത് വാങ്ങുക. പ്ലേറ്റില്‍ നെയ്യ് പുരട്ടി കൂട്ട് അതിലേക്ക് പകര്‍ത്തി കഷണങ്ങളായി മുറിച്ച് വിളമ്പാം.

 

 

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.